Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി ഷെഡ്യൂള്‍ പരിഷ്‌കരണവും ഡ്യൂട്ടി പാറ്റേണും: ഡ്രൈവേഴ്‌സ് യൂനിയൻ മന്ത്രിയുമായി ചര്‍ച്ച നടത്തി 

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി ഷെഡ്യൂള്‍ പരിഷ്‌കരണവും ഡ്യൂട്ടി പാറ്റേണും: ഡ്രൈവേഴ്‌സ് യൂനിയൻ മന്ത്രിയുമായി ചര്‍ച്ച നടത്തി 
cancel
കോ​ട്ട​യം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ന​ട​പ്പാ​ക്കി​യ അ​ശാ​സ്ത്രീ​യ ഷെ​ഡ്യൂ​ള്‍ പ​രി​ഷ്‌​ക​ര​ണ​വും ഡ്യൂ​ട്ടി പാ​റ്റേ​ണും ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ജോ​ലി​ഭാ​ര​വും കോ​ര്‍പ​റേ​ഷ​ന് സാ​മ്പ​ത്തി​ക ന​ഷ്​​ട​വും വ​രു​ത്തു​ന്ന​താ​ണെ​ന്ന് കാ​ണി​ച്ച് കേ​ര​ള സ്​​റ്റേ​റ്റ്​ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഡ്രൈ​വേ​ഴ്‌​സ് യൂ​നി​യ​ൻ നേ​തൃ​ത്വം വ​കു​പ്പു​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്ക് നി​വേ​ദ​നം സ​മ​ര്‍പ്പി​ച്ചു.
ഡ്രൈ​വേ​ഴ്‌​സ് യൂ​നി​യ​ൻ സം​സ്ഥാ​ന വ​ര്‍ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ സ​ണ്ണി തോ​മ​സ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. അ​യ്യ​പ്പ​ന്‍, എ​സ്.​പി. പ​ര​മേ​ശ്വ​ര​ന്‍, കെ. ​ഗോ​പ​കു​മാ​ര്‍, എ.​ഡി. ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ന്ത്രി​യെ ക​ണ്ട് നി​വേ​ദ​നം ന​ല്‍കി ച​ര്‍ച്ച ന​ട​ത്തി​യ​ത്.
ഡ്യൂ​ട്ടി പാ​റ്റേ​ണി​ലും ഷെ​ഡ്യൂ​ള്‍ പ​രി​ഷ്‌​ക​ര​ണ​ത്തി​ലും വ​ന്ന അ​പാ​ക​ത​ക​ള്‍ മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. ഒ​രേ റൂ​ട്ടി​ല്‍ ഒ​രേ കി​ലോ​മീ​റ്റ​റും ഒ​രേ ക്ലാ​സ്​ സ​ര്‍വി​സു​മാ​യി ഓ​പ​റേ​റ്റ് ചെ​യ്യു​ന്ന സ​ർ​വി​സു​ക​ൾ​ക്ക്​ വ്യ​ത്യ​സ്ത ഡ്യൂ​ട്ടി പാ​റ്റേ​ണ്‍ ന​ല്‍കി വ​രു​ന്ന​ത്, ഓ​രോ ഡി​പ്പോ​യി​ലും ഓ​രോ​ത​രം ഡ്യൂ​ട്ടി പാ​റ്റേ​ണ്‍ ന​ട​പ്പാ​ക്കി വ​രു​ന്ന​തി​ലെ അ​പാ​ക​ത, സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ്, മി​ന്ന​ല്‍ സ​ർ​വി​സു​ക​ളി​ൽ ഡ്രൈ​വ​ര്‍മാ​ര്‍ തു​ട​ര്‍ച്ച​യാ​യി ആ​റു​രാ​ത്രി ഡ്രൈ​വ് ചെ​യ്യേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ, ഓ​ടു​ന്ന സ​മ​യ​വും കി​ലോ​മീ​റ്റ​റും മാ​ന​ദ​ണ്ഡ​മാ​ക്കാ​തെ ഓ​രോ ബ​സി​നും ല​ഭി​ക്കു​ന്ന ക​ല​ക്​​ഷ​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ​മ്പ​ള​വും ഡ്യൂ​ട്ടി​യും നി​ശ്ച​യി​ക്കു​ന്ന​തും യൂ​നി​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
ഓ​ണ്‍ലൈ​ന്‍ റി​സ​ര്‍വേ​ഷ​ന്‍ വ​ഴി സീ​റ്റ്​ ബു​ക്ക് ചെ​യ്യു​ന്ന സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ്, മി​ന്ന​ല്‍, വോ​ള്‍വോ, സ്‌​കാ​നി​യ ബ​സു​ക​ളി​ല്‍ ഡ്രൈ​വ​ര്‍ കം ​ക​ണ്ട​ക്ട​ര്‍ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക, ഒ​ന്ന​ര ഡ്യൂ​ട്ടി സം​വി​ധാ​നം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ക, അ​തി​രാ​വി​ലെ​യും രാ​ത്രി​യും ഓ​ര്‍ഡി​ന​റി, ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ര്‍ ബ​സു​ക​ള്‍ കു​റ​വാ​യ​തി​നാ​ല്‍ ഈ ​സ​മ​യം ഡ്യൂ​ട്ടി​ക്ക് വ​രു​ക​യും ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പോ​വു​ക​യും ചെ​യ്യു​ന്ന യൂ​നി​ഫോം ധ​രി​ച്ച ജീ​വ​ന​ക്കാ​ര്‍ക്ക് സൂ​പ്പ​ര്‍ഫാ​സ്​​റ്റി​ൽ യാ​ത്ര​ചെ​യ്യു​ന്ന​തി​നു​ള്ള ഇ​ള​വ് അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് യൂ​നി​യ​ൻ ഉ​ന്ന​യി​ച്ച​ത്. ആ​വ​ശ്യ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍കി​യ​താ​യി വ​ര്‍ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ സ​ണ്ണി തോ​മ​സും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. അ​യ്യ​പ്പ​നും അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMinisterunion
News Summary - KSRTC Union Met Minister-Kerala News
Next Story