ആധുനിക പദ്ധതികളിലൂടെ കെ.എസ്.ആർ.ടി.സി ലാഭത്തിലാക്കും -മന്ത്രി
text_fieldsകരുനാഗപ്പള്ളി: അനാവശ്യ ചെലവുകൾ പരമാവധി നിയന്ത്രിച്ച് ആധുനീകരണം നടപ്പാക്കി പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ലാഭകരമാക്കുകയുമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ.
കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പുതുതായി നിർമിച്ച ഓഫിസ് മുറിയുടെയും ജീവനക്കാർക്കായുള്ള വിശ്രമമുറിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാർക്കും യാത്രക്കാർക്കും കാലോചിതസൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ഗതാഗതവകുപ്പിന്റെ പ്രഥമ പരിഗണന. ഇനി സ്റ്റേ ബസുകൾ അനുവദിക്കുന്നത് ഡ്രൈവർക്കും കണ്ടക്ടർക്കും താമസസൗകര്യം പഞ്ചായത്തോ റെസിഡൻറ്സ് അസോസിയേഷനുകളോ നൽകുന്ന സ്ഥലങ്ങളിൽ മാത്രമെന്നും ജീവനക്കാരുടെ ക്ഷേമത്തിനാണ് മുൻഗണനയെന്നും മന്ത്രി പറഞ്ഞു.
സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. കരുനാഗപ്പള്ളി ഡിപ്പോയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ബസിലെ കണ്ടക്ടർ ശ്രീലത, ഡ്രൈവർ സിറാജ് എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ജി. അനിൽകുമാർ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, നഗരസഭ കൗൺസിലർ അഷിത എസ്. ആനന്ദ്, ആർ. രാരാരാജ്, ജി.പി. പ്രദീപ്കുമാർ, പി.കെ. ജയപ്രകാശ്, ഐ. ഷിഹാബ്, അഡ്വ. കെ.എ. ജവാദ്, മനോഹരൻ നായർ, അബ്ദുൽസലാം അൽഹന, രാജേഷ്, ഡി. സദാനന്ദൻ, തൊടിയൂർ താഹ, പി. രാജു, സി.ജി. വിനീത്, വി. രാജേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.