വടകരയിൽ നിന്ന് മുക്കം വഴി പാലക്കാട്ടേക്ക്; തിങ്കളാഴ്ച മുതൽ പുതിയ സർവീസുമായി കെ.എസ്.ആർ.ടി.സി
text_fieldsബാലുശ്ശേരി: തിങ്കൾ മുതൽ വടകര ഡിപ്പോയിൽ നിന്നു പാലക്കാട്ടേക്ക് കെ.എസ്.ആർ.ടി.സി പുതിയ സർവീസ് ആരംഭിക്കും. പുലർച്ചെ 04.50AM വടകരയിൽ നിന്നും 05.20AM കൊയിലാണ്ടി 05.35AM ഉള്ളിയേരി -05.50AM ബാലുശ്ശേരി
-06.20AM താമരശ്ശേരി വഴി ഉള്ള സർവീസ് 06.47AM നു മുക്കവും 07.07AM നു അരീക്കോടും 07.35 AM മഞ്ചേരിയിലും 07.55AM പാണ്ടിക്കാടും 08.15AM മേലാറ്റൂർ മണ്ണാർക്കാട് വഴി രാവിലെ 09.55AM പാലക്കാട് എത്തി ചേരുന്ന രീതിയിൽ ആണ് സമയ ക്രമീകരണം.
തിരിച്ച് പാലക്കാട് നിന്ന് രാവിലെ 11.15 AM എടുത്തു 01.25PM പെരിന്തൽമണ്ണ - 02.10PMമഞ്ചേരി- 02.40PM അരീക്കോട്,03.05PMനു മുക്കത്തും 03.50PM താമരശ്ശേരി 04.20PM ബാലുശ്ശേരി 04.35PM ഉള്ളിയേരി 04.50PM കൊയിലാണ്ടി വഴി 05.30PM നു വടകരയിലും എത്തുന്നു.
വടകര നിന്ന് കൊയിലാണ്ടി-ബാലുശ്ശേരി താമരശ്ശേരി-മുക്കം -അരീക്കോട് -മഞ്ചേരി -പാണ്ടിക്കാട്-മേലാറ്റൂർ -വഴി പാലക്കാട്ടേക്ക് ആദ്യ സർവീസ് കൂടി ആണിത്.
ട്രെയിൻ സൗകര്യം ഇല്ലാത്ത ഉള്ളിയേരി, ബാലുശ്ശേരി, താമരശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, പാണ്ടിക്കാട് ഭാഗങ്ങളിൽ ഉള്ള വർക്ക് ഈ സർവീസ് ഏറെ ഗുണകരമാകും. ലയോര, നഗര മേഖലയിലൂടെ സർവീസ് ആയത് കൊണ്ട് എടവണ്ണ-അരീക്കോട് -കൊയിലാണ്ടി പാത യിലൂടെ സർവീസ് കൂടി ആയതിനാൽ ബ്ലോക്കിൽ പെടാതെ വടകര നിന്ന് പാലക്കാട്ടേക്ക് എത്തിച്ചേരാൻ സാധിക്കും.
പ്രസ്തുത റൂട്ടിൽ വടകര ഡിപ്പോയിൽ നിന്ന് ഉള്ള രണ്ടാമത്തെ സർവീസ് ആണ്. ഒരു മാസത്തോളമായി ഉച്ചക്ക് 02.00PM നു എടുത്ത് പെരിന്തൽമണ്ണ വഴി പാലക്കാട്ടേക്കും തിരിച്ചു രാവിലെ 03.50 നു എടുത്തു 10 മണിക്ക് വടകര എത്തുന്ന രീതിയിൽ ആദ്യ സർവീസ് വിജയ കരമായി ഈ റൂട്ടിൽ സർവീസ് നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.