കെ.എസ്.ആർ.ടി.സിയുടെ ആദ്യ പെട്രോൾ പമ്പുകൾ മൂന്നിടങ്ങളിൽ
text_fieldsകോഴിക്കോട്: ഇന്ധനവിൽപന മേഖലയിലേക്കിറങ്ങുന്ന കെ.എസ്.ആർ.ടി.സിയുടെ പെട്രോൾപമ്പുകൾ ആദ്യമാരംഭിക്കുന്നത് കോഴിക്കോട്, കണ്ണൂർ, പെരിന്തൽമണ്ണ സ്റ്റേഷനുകളിൽ. ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിെൻറ ഭാഗമായാണ് കെ.എസ്.ആർ.ടി.സി പുതിയ പദ്ധതി തീരുമാനിച്ചത്.
ഇതിനാവശ്യമായ ഭൂമി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് സ്വന്തമായുണ്ട്. കോഴിക്കോടും കണ്ണൂരും പെരിന്തൽമണ്ണയിലും അത്യാധുനിക പമ്പുകൾ ഒരുക്കാനുള്ള സാഹചര്യം നിലവിലുള്ളതിനാലാണ് പൈലറ്റ് പദ്ധതിക്ക് മൂന്നു കേന്ദ്രങ്ങളെ തിരഞ്ഞെടുത്തത്.
പെേട്രാൾ, ഡീസൽ എൽ.എൻ.ജി (ദ്രവീകൃത പ്രകൃതിവാതകം), സി.എന്‍.ജി (സമ്മർദിത പ്രകൃതിവാതകം) ഇലക്ട്രിക് റീചാർജ് സ്റ്റേഷൻ തുടങ്ങി വിപുലമായ പദ്ധതിയാണ് കെ.എസ്.ആർ.ടി.സി ആസൂത്രണം ചെയ്യുന്നത്.
ഇതിനുവേണ്ടി ഇന്ത്യന്‍ ഓയില്‍ കോർപറേഷനുമായി കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ ധാരണപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പകല്‍സമയവും കെ.എസ്.ആര്.ടി.സിക്ക് കണ്‍സ്യൂമര്‍ പമ്പില്‍നിന്നു രാത്രിയും ഡീസല്‍ നിറക്കാൻ സൗകര്യമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.