Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിഫലം...

പ്രതിഫലം നിശ്ചയിക്കാനാകാത്ത  നന്മയുമായി ഇൗ രാ​ത്രിയാത്ര

text_fields
bookmark_border
Letter
cancel

ക​ൽ​പ​റ്റ: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​മ്പോ​ൾ പ്ര​തി​ഫ​ലം നി​ശ്ച​യി​ക്കാ​നാ​കാ​ത്ത ഈ ​ന​ന്മ​യു​ടെ സ​ർ​വി​സി​നെ​ക്കു​റി​ച്ചും അ​റി​യ​ണം. ഇ​ത്​ ഒ​രു​പ​റ്റം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ന​ന്മ​യു​ടെ ക​ഥ​യാ​ണ്. ഒ​പ്പം, രാ​ക്കു​രു​ക്കി​ൽ​പ്പെ​ടാ​തെ ‘ആ​ന​വ​ണ്ടി’ യാ​ത്ര​ക്കാ​രെ  തു​ണ​ച്ച​തി​​െൻറ​യും. രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ത്തി​നെ​തി​രെ​യു​ള്ള ഹ​ര​ജി ജ​നു​വ​രി 10ന് ​സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​മ്പോ​ൾ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നെ​പ്പോ​ലും ഇ​തു​വ​രെ ഏ​ർ​പ്പെ​ടു​ത്താ​ത്ത സ​ർ​ക്കാ​റി​നു​ള്ള മു​ന്ന​റി​യി​പ്പ് കൂ​ടി​യാ​ണി​ത്. 

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള സ്കാ​നി​യ ബ​സി​ൽ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നും മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ശേ​ഷം മൃ​ത​ദേ​ഹം എ​ത്ര​യും​വേ​ഗം​ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റാ​നും ജോ​ലി​ക്കു​മ​പ്പു​റം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത കാ​ണി​ച്ചാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ദ്യോ​ഗ​സ്ഥ​ർ മാ​തൃ​ക​യാ​യ​ത്. രാ​ത്രി ഒ​മ്പ​തി​ന്​ ചെ​ക്പോ​സ്​​റ്റ് അ​ട​ക്കു​ന്ന​തി​നു​മു​​മ്പ്​ ബ​സ്​ അ​തി​ർ​ത്തി ക​ട​ത്താ​നാ​യ​തും ഇ​വ​രു​ടെ  തീ​വ്ര പ​രി​ശ്ര​മം കൊ​ണ്ടാ​ണ്​.

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ 27നാ​ണ് സം​ഭ​വം. ഫു​ൾ സീ​റ്റ് റി​സ​ർ​വേ​ഷ​നോ​ടെ ബ​സ്​ വ​യ​നാ​ട് അ​തി​ർ​ത്തി​യി​ലേ​ക്ക് വ​രു​േ​മ്പാ​ൾ ഗു​ണ്ട​ൽ​പേ​ട്ട​യി​ൽ രാ​ത്രി എ​േ​ട്ടാ​ടെ​യാ​ണ് യാ​ത്ര​ക്കാ​രി​യാ​യ നെ​ടു​മ​ങ്ങാ​ട് മ​ണ്ണൂ​ർ​കോ​ണം ശ്യാ​മ നി​വാ​സി​ൽ ശാ​ന്ത​കു​മാ​രി​ക്ക്​ (64) ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്. ​ബം​ഗ​ളൂ​രു​വി​ലെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന്​  തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഒ​റ്റ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മ​ര​ണം സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ബ​സി​െൻറ തു​ട​ർ​യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. 

ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ബ​ത്തേ​രി എ.​ടി.​ഒ സാ​ജ​ൻ വി. ​സ്ക​റി​യ​യെ വി​വ​ര​മ​റി​യി​ച്ചു. എ.​ടി.​ഒ​യും വ​യ​നാ​ട് ഡി.​ടി.​ഒ കെ. ​ജ​യ​കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​പ്പോ​ൾ ബ​ത്തേ​രി​യി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ജാ​ഫ​റി​െൻറ ബ​ന്ധു​വി​െൻറ ക​ല്യാ​ണ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​മാ​ണ് ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ജി​ല്ല വൈ​സ് ചെ​യ​ർ​മാ​നാ​യ ഷ​മീ​ർ ചേ​ന​ക്ക​ൽ ഇ​വ​ർ​ക്കൊ​പ്പ​മെ​ത്തു​ന്ന​ത്. ഉ​ട​ൻ ഡി.​ടി.​ഒ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച്, ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യി​രു​ന്ന ചെ​ക്കി​ങ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ടി. സു​നി​ൽ​കു​മാ​റു​മാ​യി ഷ​മീ​റും ജാ​ഫ​റും ഗു​ണ്ട​ൽ​പേ​ട്ട​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഇ​തി​നി​ട​യി​ൽ അ​വി​ട​ത്തെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് ഡി.​ടി.​ഒ നി​ർ​ദേ​ശ​വും ന​ൽ​കി. പോ​കു​ന്ന​വ​ഴി ഫോ​ണി​ലൂ​ടെ ക​ർ​ണാ​ട​ക പൊ​ലീ​സ് അ​ധി​കൃ​ത​രു​മാ​യി ഷ​മീ​ർ ബ​ന്ധ​പ്പെ​ട്ട് ഒ​മ്പ​തി​ന്​ മു​മ്പ് അ​തി​ർ​ത്തി ക​ട​ത്താ​നു​ള്ള ശ്ര​മ​വും തു​ട​ർ​ന്നു. 

ഒ​മ്പ​തു​മ​ണി ക​ഴി​ഞ്ഞാ​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ എ​ത്തേ​ണ്ട യാ​ത്ര​ക്കാ​ർ നൈ​റ്റ് പാ​സി​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​മു​ഴു​വ​ൻ ബ​സി​ൽ ക​ഴി​ച്ചു​കൂ​ട്ടേ​ണ്ടി​വ​രും.  യാ​ത്ര തു​ട​രാ​നാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു യാ​ത്ര​ക്കാ​ർ. ക​ർ​ണാ​ട​ക പൊ​ലീ​സ്​ നി​ല​പാ​ടി​ൽ  അ​യ​വു​വ​രു​ത്തു​ക മാ​ത്ര​മേ മാ​ർ​ഗ​മു​ള്ളൂ. ഒ​ടു​വി​ൽ ക​ർ​ണാ​ട​ക​യി​ലെ ഉ​ന്ന​ത പൊ​ലീ​സ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സ് വി​ടാ​ൻ അ​നു​വാ​ദം വാ​ങ്ങു​ക​യും  8.58ഒാ​ടെ ക​ർ​ണാ​ട​ക ചെ​ക്പോ​സ്​​റ്റ് ക​ട​ക്കു​ക​യും ചെ​യ്​​തു.  

അ​പ്പോ​ഴേ​ക്കും ഷ​മീ​റും സു​നി​ൽ​കു​മാ​റും ഗു​ണ്ട​ൽ​പേ​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി. സു​നി​ൽ​കു​മാ​റും പി​ന്നീ​ട് ചെ​ക്കി​ങ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. മ​നോ​ജും കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ ഡ്രൈ​വ​ർ ഇ​സ്മാ​യി​ലും ബ​ന്ധു​ക്ക​ൾ വ​രു​ന്ന​തു​വ​രെ അ​വി​ടെ നി​ന്നു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷ​മാ​ണ് ഇ​വ​ർ  മ​ട​ങ്ങി​യ​ത്. പി​ന്നീ​ട്, ശാ​ന്ത​കു​മാ​രി​യു​ടെ പേ​ര​മ​ക​ളാ​യ എ​സ്. സു​ഷ​മ​ദേ​വി ഇൗ ​ന​ന്മ​യെ അ​നു​സ്​​മ​രി​ച്ച്​ ഒ​രു ന​ന്ദി​ക്കു​റി​പ്പും കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. ത​ങ്ങ​ൾ​ക്ക​റി​യാ​ത്ത ഒ​രു സ്ഥ​ല​ത്ത് കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ  ഇ​ട​പെ​ട​ൽ ന​ട​ത്തി മ​നു​ഷ​ത്വം കാ​ട്ടി സ​ഹാ​യി​ച്ച​തി​ന്​ എ​പ്പോ​ഴും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു അ​വ​ർ കു​റി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheart attackmalayalam newsScania
News Summary - KSRTC's Work - Kerala News
Next Story