കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം 26 മുതല്‍
text_fieldsതിരുവനന്തപുരം: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷെൻറ (കെ.എസ്.ടി.എ) മുപ്പതാം സംസ്ഥാന സമ്മേളനം ഈമാസം 26 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. തൈക്കാട് കെ.എസ്.ടി.എ സംസ്ഥാന സെൻറര്‍ ഹാള്‍, ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗാന്ധി സ്മാരക ഹാള്‍ എന്നിവിടങ്ങളിലാണ് സമ്മേളന വേദി ഒരുക്കിയിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ പറഞ്ഞു.
26ന് രാവിലെ 9ന് പതാക ജാഥ ആലപ്പുഴ വലിയ ചുടുകാട്ടെ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിക്കും. ഉച്ചക്ക് 2ന് കൊടിമരജാഥ വെങ്ങനൂര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍നിന്ന് സമ്മേളന നഗരിയിലേക്ക് പുറപ്പെടും. പകൽ 3.45ന് തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എസ് ഗ്രൗണ്ടിൽ പതാക-കൊടിമര ജാഥകൾ സംഗമിക്കും. സ്വാഗതസംഘം ചെയർമാൻ ആനാവൂർ നാഗപ്പൻ പതാക ഉയർത്തും.
27ന് രാവിലെ സംസ്ഥാന കൗണ്‍സില്‍ ചേരും. 11ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4ന് നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് കെ.ജെ. ഹരികുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ വി. അജയകുമാര്‍, സെക്രട്ടറിമാരായ എന്‍.പി. ശിവരാജന്‍, ഡി. സുധീഷ്, വൈസ് പ്രസിഡൻറ് ടി.കെ.എ ഷാഫി എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.