മുഖംമിനുക്കി, യാത്രയെങ്ങനെ; കെ.എസ്.ടി.പി പഠിക്കുന്നു
text_fieldsകോട്ടയം: ലോകബാങ്ക് സഹായത്തോടെ നവീകരിച്ച റോഡുകളിലൂടെയുള്ള യാത്രയെങ്ങനെയെന്ന് കെ.എസ്.ടി.പി പഠിക്കുന്നു. നവീകരിച്ചശേഷം റോഡ് ഉപയോഗിക്കുന്നവരുെട എണ്ണത്തിലെ വർധന, യാത്രാസുഖം, പ്രതലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സമയലാഭം എന്നിവ കണ്ടെത്താനാണ് തീരുമാനം. ഗതാഗതക്കുരുക്കിലെ വ്യത്യാസങ്ങളും ലോകബാങ്ക് നിർദേശപ്രകാരമുള്ള പരിശോധനയിൽ വിലയിരുത്തും. സംസ്ഥാനത്തെ എട്ടുറോഡുകളിലെ യാത്രാനുഭവമാണ് പഠനവിധേയമാക്കുന്നത്. ഒാരോ റോഡിലും പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ച് 24 മണിക്കൂറും കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം ശേഖരിക്കും. മൂന്നുദിവസത്തെ കണക്കെടുപ്പിൽ വാഹനങ്ങളുടെ എണ്ണം ഇനം തിരിെച്ചടുക്കും. റോഡ് നവീകരണത്തിനുമുമ്പ് അതത് റോഡിലൂെട കടന്നുപോയ വാഹനങ്ങളുടെ എണ്ണം ശേഖരിച്ചിരുന്നു. ഇതുമായി പുതിയ കണക്കുകൾ താരതമ്യം ചെയ്താവും വർധനയടക്കം കണ്ടെത്തുക.
പ്രതലത്തിലെ പോരായ്മകൾ യാത്രക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടോയെന്നും പരിശോധിക്കും. റഫ്നസ് ഇൻഡക്സ് പരിശോധന പ്രത്യേക വാഹനം ഉപയോഗിച്ചാകും നടത്തുക. റോഡ് നവീകരിച്ചശേഷം ഒാരോ പോയൻറിലേക്കുമുള്ള യാത്രാസമയത്തിലുണ്ടായ കുറവും പഠിക്കും. നവീകരിക്കും മുമ്പ് സമയവിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിൽനിന്ന് എത്രത്തോളം വ്യത്യാസമുണ്ടായെന്ന് കണ്ടെത്തും.
കെ.എസ്.ടി.പി നേതൃത്വത്തിൽ നവീകരിച്ച ചെങ്ങന്നൂർ- ഏറ്റുമാനൂർ, ഏറ്റുമാനൂർ- മൂവാറ്റുപുഴ, പൊൻകുന്നം- തൊടുപുഴ, കാസർകോട് കാഞ്ഞങ്ങാട്, പിലാത്തറ-പാപ്പിനശ്ശേരി, തലശ്ശേരി- വളവുപാറ, തിരുവല്ല ബൈപാസ്, തിരുവല്ല ടൗൺ എന്നിവിടങ്ങളിലാണ് കെ.എസ്.ടി.പി ചുമതലപ്പെടുത്തുന്ന എജൻസി പഠനം നടത്തുക. ഇതിനായി താൽപര്യപത്രം ക്ഷണിച്ച കെ.എസ്.ടി.പി അടുത്തദിവസം കരാർ നൽകും.
20 ദിവസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി എജൻസി നൽകുന്ന റിപ്പോർട്ട് ലോകബാങ്കിന് സമർപ്പിക്കും. ഇത് പരിശോധിച്ച് പോരായ്മകൾ ഉണ്ടെങ്കിൽ ഇക്കാര്യങ്ങൾ കാട്ടി അവർ സർക്കാറിന് റിപ്പോർട്ട് നൽകും. തുടർനവീകരണങ്ങളിൽ ഇത് പരിഹരിക്കും. വായ്പ വിതരണം പൂർത്തിയായതോടെയാണ് പഠനറിപ്പോർട്ട് ബാങ്ക് ആവശ്യെപ്പട്ടത്. ലോകബാങ്ക് നിർദേശപ്രകാരമാണെങ്കിലും ഭാവിയിൽ മാർഗരേഖയായി റിപ്പോർട്ട് ഉപയോഗിക്കാൻ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പിെൻറ വിലയിരുത്തൽ.
എന്നാൽ, റോഡ് അപകടങ്ങളുമായി ബന്ധെപ്പട്ട് പരിശോധനയില്ല. ഇതിെൻറ കണക്ക് അഭ്യന്തരവകുപ്പിൽനിന്ന് ലഭിക്കുമെന്ന് ഇവർ പയുന്നു. നേരേത്ത ഇത് ലോകബാങ്ക് അധികൃതരും ശേഖരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.