കെ.എസ്.ടി.പി: ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കും
text_fieldsകോട്ടയം: കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടില്‍ (കെ.എസ്.ടി.പി) ഉള്‍പ്പെടുന്ന ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡിലെ മഴുവങ്ങാടി-രാമന്‍ചിറ-തിരുവല്ല ബൈപാസിന്‍െറയും കഴക്കൂട്ടം-അടൂര്‍, തൊടുപുഴ-പാലാ-പൊന്‍കുന്നം റോഡുകളുടെയും നിര്‍മാണപ്രവൃത്തികളില്‍ വ്യാപക ക്രമക്കേട് നടന്നതായ പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കോട്ടയം വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സിന് നിരവധി പരാതി ലഭിച്ചെന്നും ഇതേക്കുറിച്ച് കെ.എസ്.ടി.പി എന്‍ജിനീയര്‍മാരോട് വിശദീകരണം തേടിയെന്നും മറുപടി കിട്ടുന്നമുറക്ക് കൂടുതല്‍ അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും ഡിവൈ.എസ്.പി എസ്. അശോക് കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ലോകബാങ്ക് സഹായത്തോടെയുള്ള കെ.എസ്.ടി പദ്ധതി പ്രകാരമുള്ള റോഡ് വികസനത്തില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കണ്ടത്തെിയതിനത്തെുടര്‍ന്നാണ് വിശദ അന്വേഷണ ചുമതല പൊലീസ് വജിലന്‍സ് വിഭാഗത്തിന് കൈമാറുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് ഉന്നതര്‍ അറിയിച്ചു.
കെ.എസ്.ടി.പി ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുചേര്‍ന്ന് റോഡ് നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടും അഴിമതിയും നടത്തിയെന്നാണ് കണ്ടത്തെിയത്. വിജിലന്‍സിന് നേരിട്ട് ലഭിച്ച പരാതികളില്‍ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തുന്നുമുണ്ട്. പലയിടത്തും സ്ഥലം ഉടമകളുമായി ചേര്‍ന്ന് റോഡിന് നിശ്ചിത അളവിനെക്കാള്‍ വീതികുറച്ചെന്നും അലൈന്‍മെന്‍റില്‍ വ്യാപക മാറ്റംവരുത്തിയെന്നുമാണ് പരാതി. അതിനിടെ, ക്രമക്കേടുകളെല്ലാം അരങ്ങേറിയത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്നും വിജിലന്‍സ് അറിയിച്ചു. റോഡുകളുടെയും ബൈപാസുകളുടെയും നിര്‍മാണത്തിലെ അപാകതകള്‍ക്കും അനധികൃത പാറപൊട്ടിക്കലിനും എതിരെ വിവിധ സംഘടനകളും സമീപവാസികളും കെ.എസ്.ടി.പി ചീഫ് എന്‍ജിനീയറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും വകുപ്പ് അധികൃതര്‍ക്കും രേഖാമൂലം നല്‍കിയ പരാതികളുടെ പകര്‍പ്പുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, നേരത്തേ നല്‍കിയ പരാതികളെല്ലാം രഹസ്യമായി സൂക്ഷിച്ച കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ കരാറുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവന്നത്.
നിര്‍മാണത്തിലെ അപാകതകളുടെയും കരാറുകാരെ വഴിവിട്ട് സഹായിച്ചതിന്‍െറയും പേരില്‍ കെ.എസ്.ടി.പി ചീഫ് എന്‍ജിനീയറടക്കം 17 മുതിര്‍ന്ന ഉദ്യോഗസ്ഥരെ പൊതുമരാമത്ത് വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. അഴിമതിക്കാരെ സര്‍ക്കാര്‍ വെറുതെവിടില്ളെന്ന് മന്ത്രി ജി. സുധാകരന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.