Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ടി.യു സംസ്ഥാന...

കെ.എസ്.ടി.യു സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരൂരിൽ തുടക്കം

text_fields
bookmark_border
കെ.എസ്.ടി.യു സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരൂരിൽ തുടക്കം
cancel

തിരൂർ: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) 44ാമത് സംസ്ഥാന സമ്മേളനത്തിന് ഞായറാഴ്ച തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ തുടക്കം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ചൊവ്വാഴ്ച സമാപിക്കും. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യാതിഥിയാവും.

നേതൃസ്മൃതിപഥം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എം.എൽ.എ മുഖ്യാതിഥിയാവും. സൗഹൃദ സംഗമം പി.കെ. ബഷീർ എം.എൽ.എയും കലാസന്ധ്യ ഫൈസൽ എളേറ്റിലും ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സെമിനാർ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയ് മുഖ്യാതിഥിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSTUTirurKSTU state conference
News Summary - KSTU state conference begins today in Tirur
Next Story