കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം തുടങ്ങി
text_fieldsകെ.എസ്.ടി.യു സംസ്ഥാന സമ്മേളനം അഡ്വ. ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: വിദ്യാഭ്യാസ മേഖലയുടെ തകർച്ച രാജ്യത്തിന്റെ തകർച്ചക്കുതന്നെ കാരണമാകുമെന്ന് ഹാരിസ് ബീരാൻ എം.പി. ‘തകർക്കരുത് പൊതുവിദ്യാഭ്യാസം, തുടരരുത് നീതിനിഷേധം’ പ്രമേയവുമായി കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) ത്രിദിന സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിർമിത ബുദ്ധിയുടെയും വെർച്വൽ റിയാലിറ്റിയുടെയും കാലത്ത് ഗുരുശിഷ്യ ബന്ധത്തിന്റെ വൈകാരികതയും ഊഷ്മളതയും നഷ്ടപ്പെടുകയാണെന്നും അത് തിരിച്ചുപിടിക്കാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുല്ല പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ഗുരുചൈതന്യം സമ്മേളന സപ്ലിമെന്റ് പ്രകാശനം എ.കെ.എം. അഷ്റഫ് എം.എൽ.എ കാസർകോട് മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗത്തിന് നൽകി നിർവഹിച്ചു.
എ. അബ്ദുറഹ്മാൻ, മാഹിൻ കേളോട്ട്, അഷ്റഫ് എടനീർ, കെ.വി.ടി. മുസ്തഫ, എൻ.കെ. അബ്ദുൽ സലീം, ഇ.പി.എ. ലത്തീഫ്, മുസ്തഫ വളാഞ്ചേരി, ബഷീർ തൊട്ടിയൻ, എസ്. ശോഭിത, കെ. ഫസൽ ഹഖ് എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന കൗൺസിൽ മീറ്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഐ. ഹുസൈൻ അധ്യക്ഷത വഹിച്ചു. ഓർഗ. സെക്രട്ടറി പി.കെ.എം. ഷഹീദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പി.കെ. അസീസ്, എ.സി. അതാഉല്ല, സിദ്ദീഖ് പാറോക്കോട്, കല്ലൂർ മുഹമ്മദലി, പി.ടി.എം. ഷറഫുന്നീസ, വി.എ. ഗഫൂർ, കാസിം കുന്നത്ത്, പി.വി. ഹുസൈൻ, എം.എ. സെയ്ത് മുഹമ്മദ്, അലി, മുനീർ തുടങ്ങിയവർ സംസാരിച്ചു. എം.എം. ജിജുമോൻ നന്ദി പറഞ്ഞു.
സാംസ്കാരിക സമ്മേളനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.