ജനാധിപത്യ സമരങ്ങളെ അടിച്ചൊതുക്കാൻ ഗൂഡാലോചന നടക്കുന്നുവെന്ന് കെ.എസ്.യു
text_fieldsതിരുവനന്തപുരം: ജനാധിപത്യ സമരങ്ങളെ അടിച്ചൊതുക്കാൻ ഗൂഡാലോചന നടക്കുന്നുവെന്ന് കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡി.ജി.പി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതാക്കളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളിയത് സർക്കാരിന്റെയും പൊലീസിന്റെയും ദാർഷ്ട്യത്തിനും ധിക്കാരത്തിനും ലഭിച്ച മറുപടിയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
ബോധപൂർവം സമരത്തെ അടിച്ചമർത്തിയത് പൊലീസാണ്. ജനാധിപത്യപരമായുള്ള പ്രതിപക്ഷ സമരങ്ങളെ അടിച്ചൊതുക്കാൻ ഗൂഡാലോചന നടത്തുന്നത് സർക്കാരും പോലീസുമാണെന്നും അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.അനീതികൾക്കെതിരെ നിർഭയം പോരാട്ടം തുടരുമെന്നും കേരളാ പൊലീസ് ഭരണവിലാസം സംഘമായി അധ:പതിച്ചുവെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു. ആലപ്പുഴ ജില്ലാ പ്രസിഡൻറ് എ.ഡി തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും ക്രൂരമായി മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുക്കാൻ നിർദേശിച്ച കോടതി നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.