Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പ്രവാസികൾക്ക് ഒരു...

'പ്രവാസികൾക്ക് ഒരു നിയമവും അൻവറിന്​ ​വേറെ നിയമവുമാണോ?'; കെ.എസ്​.യു പരാതി നൽകി

text_fields
bookmark_border
pv anvar
cancel

കരിപ്പൂർ: ആഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ പി.വി. അൻവർ എം.എൽ.എക്ക്​ പ്രവർത്തകർ വൻ സ്വീകരണം നൽകിയത്​ കോവിഡ്​ പ്രോ​േട്ടാകോൾ ലംഘനമെന്ന്​ ആക്ഷേപം. നിലവിൽ വിദേശത്ത്​ നിന്നും വരുന്നവർ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ലഭ്യമാണെങ്കിലും മറ്റുളളവരുമായി സമ്പർക്കം ഒഴിവാക്കുകയും ഏഴ്​ ദിവസത്തെ ഹോം ക്വാറൻറീനിൽ പോകുകയും വേണം. ഒരാഴ്​ചക്ക്​ ശേഷം വീണ്ടും കോവിഡ്​ ​െടസ്​റ്റ്​ നടത്തിയതിന്​ ശേഷം മാത്രമേ പുറത്തിറങ്ങാൻ പറ്റുകയുളളു. ആരോഗ്യവകുപ്പി​െൻറയും പൊലീസ്​ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സ്വീകരണമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്​.

അതേ സമയം, കോവിഡ്​ പ്രോ​േട്ട​ാകോൾ ലംഘിച്ച എം.എൽ.എക്ക്​ എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ കെ.എസ്​.യു മലപ്പുറം ജില്ല പ്രസിഡൻറ്​ ഹാരിസ്​ മുതൂർ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കും ആരോഗ്യവകുപ്പ്​ സെക്രട്ടറിക്കും പരാതി നൽകി. വിദേശത്ത് നിന്നു വരുന്ന പ്രവാസികൾക്ക് ഒരു നിയമവും ജനപ്രധിനിതിയായ അൻവറിന്​ മറ്റൊരു നിയമവുമാണോ? കോവിഡി​െൻറ എല്ലാ നിയമങ്ങളും ലംഘിച്ചാണ്​ ആൾകൂട്ട സ്വീകരണം ഏറ്റു വാങ്ങുകയും ക്വാറൻറീൻ പോകാതെ ജനമധ്യത്തിലേക്ക് ഇറങ്ങിയതെന്നും പരാതിയിൽ പറയുന്നു. സാമൂഹ്യ അകലം പാലിക്കുന്നത്​ ഉൾപ്പെ​െടയുളള നടപടികളും കാറ്റിൽപറത്തിയായിരുന്നു സ്വീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksuLDF
Next Story