ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
text_fieldsതിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. സിദ്ധാർത്ഥന്റെ മരണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ നേതാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.
സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ഉത്തരവാദികളായ മുഴുവൻപേർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടുമാണ് സര്‍വകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു മാർച്ച് നടത്തിയത്. നൂറുകണക്കിന് കെ.എസ്.യു പ്രവർത്തകർ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. എം.എസ്.എഫും കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. മാർച്ചിൽ വൻ സംഘർഷമാണ് ഉണ്ടായത്.
പൊലീസിന്റെ ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും പൊലീസുകാരടക്കം പത്തിലധികം പേർക്ക് പരിക്കേറ്റു. എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകരായ അഞ്ചുപേർക്കും എം.എസ്.പി പൊലീസുകാരായ അഞ്ചുപേർക്കുമാണ് പരിക്കേറ്റത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.