സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭാസ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിലെ പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്. ജില്ലകളിൽ പ്രതിഷേധ യോഗം നടത്തും. മന്ത്രിയെ വഴിയിൽ തടയുമെന്നാണ് വിവരം.
കേരളവർമയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ മന്ത്രി ആർ. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്നലെ കെ.എസ്.യു ജില്ല കമ്മിറ്റി മാർച്ച് നടത്തിയത്. പൊലീസിന്‍റെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്.
മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും കെ.എസ്.യു വനിത സംസ്ഥാന ഭാരവാഹിയടക്കം പൊലീസ് ആക്രമണത്തിന് ഇരയാകുകയും ചെയ്തു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. മാർച്ചിനുനേരെ പൊലീസ് നടത്തിയത് നരനായാട്ടാണെന്ന് കെ.എസ്.യു പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.