ഗവർണർ -വി.സി യോഗത്തിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം, അറസ്റ്റ്
text_fieldsകൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ചുചേർത്ത വൈസ് ചാൻസലർമാരുടെ യോഗത്തിലേക്ക് കെ.എസ്.യു എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രകടനവുമായി എത്തിയ കുറച്ചുപ്രവർത്തകരെ ബ്രോഡ്വേ ഭാഗത്ത് െപാലീസ് തടഞ്ഞു. എന്നാൽ, വിവിധ ദിശകളിൽനിന്നും പ്രവർത്തകരെത്തി. ഒടുവിൽ അറസ്റ്റിന് തയാറാകാത്ത പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ഗവർണർക്കെതിരെയും വൈസ് ചാൻസലർമാർക്കെതിരെയും മുദ്രാവാക്യം വിളിച്ചു. ബലപ്രയോഗത്തിനിടെ കെ.എസ്.യു ജില്ല പ്രസിഡൻറിെൻറ മുണ്ട് ഉരിഞ്ഞത് കൂടുതൽ സംഘർഷത്തിൽ കലാശിച്ചു. ഒടുവിൽ 11 പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിെൻറ ഭാര്യയായ സംസ്കൃത അധ്യാപികയെ കേരള യൂനിവേഴ്സിറ്റിയിൽ മലയാളം മഹാനിഘണ്ടു എഡിറ്റർ ആയി നൽകിയ നിയമനം റദ്ദാക്കുക, എം.ജി സർവകലാശാലയിലെ ന്യൂമാൻ കോളജിലെ ഉത്തരപേപ്പർ നഷ്ടപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുക, സംസ്കൃത സർവകലാശാലയിലെ ഉത്തരപേപ്പർ നഷ്ടമായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യറിെൻറ നേതൃത്വത്തിൽ മാർച്ച്.
കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലം, ജില്ല സെക്രട്ടറി മിവാ ജോളി, ബ്ലോക്ക് പ്രസിഡൻറുമാരായ ജയിൻ ജയ്സൺ, അൽ അമീൻ അഷ്റഫ്, അസ്ലം മജീദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.