കല്ലേറ്, ജലപീരങ്കി, ലാത്തിച്ചാർജ്; കെ.എസ്.യു മാർച്ച് അക്രമാസക്തം
text_fieldsകോഴിക്കോട്: വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ കോഴിക്കോട് ഡി.ഡി.ഇ ഒാഫിസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. കല്ലേറിലും ലാത്തിച്ചാർജിലും പൊലീസുകാരൻ ഉൾെപ്പടെ അഞ്ചുപേർക്ക് പരിക്കേറ്റു. കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ, വൈസ് പ്രസിഡൻറ് ജെറിൽ ബോസ്, ജിനീഷ് ലാൽ മന്നശ്ശേരി, എൻ. വിശ്വൻ, ടൗൺ സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർ കെ.കെ. ദിനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എസ്.എസ്.എൽ.സി പരീക്ഷയുടെ വിശ്വാസ്യത തകർത്ത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് നൂറിലേറെ വരുന്ന കെ.എസ്.യു പ്രവർത്തകർ പ്രകടനമായെത്തിയത്.
ഡി.ഡി.ഇ ഒാഫിസിനു മുന്നിലെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സമരക്കാർ പിന്നീട് റോഡിൽ കുത്തിയിരുന്നു. ഇതിനിടെ സമരക്കാരിൽനിന്ന് പൊലീസുകാരനു നേരെ കല്ലെറിഞ്ഞു. മുഖത്ത് പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഉദ്ഘാടന ചടങ്ങിനുശേഷം സമരക്കാർ ബാരിക്കേഡ് മറികടന്ന് ഡി.ഡി.ഇ ഒാഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസുകാർക്കുനേരെ വടികൊണ്ട് ഏറുമുണ്ടായി. ഇതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മാർച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.ഡി പ്രസിഡൻറ് അഡ്വ. ടി. സിദ്ദിഖ് ഉൾെപ്പടെയുള്ളവർ റോഡിൽ കുത്തിയിരുന്നു. പ്രതിഷേധക്കാർക്കിടയിലൂടെ കടന്നുപോയ കാറിെൻറ ചില്ല് സമരക്കാർ തകർത്തു.
ഇതിനിടെ, പൊലീസിനു നേരെ മരപ്പട്ടികകൊണ്ട് ഏറുണ്ടായി. തുടർന്ന് പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ ജെറിൽ ബോസിന് സാരമായി പരിക്കേറ്റു. സമരം കാരണം ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാന ജന. സെക്രട്ടറിമാരായ ലയണൽ മാത്യു, വി.പി. സൂരജ്, പി. റംഷാദ്, മുൻ ജില്ല പ്രസിഡൻറ് വി.പി. ദുൽഖിഫിൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.