കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് രമേശ് ചെന്നിത്തലയെ കണ്ടില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം -എൻ.എസ്.യു
text_fieldsതിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് ജില്ല ജയിലില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ കാണാന്‍ വിമുഖത കാട്ടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എന്‍.എസ്.യു ദേശീയസമിതി അംഗം ജെ.എസ്. അഖില്‍ പ്രസ്താവനയിൽ അറിയിച്ചു. സ്വാശ്രയ ഫീസ് വര്‍ധനക്കെതിരെ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ്ചെയ്ത് റിമാന്‍ഡ് ചെയ്ത കെ.എം. അഭിജിത്തുമായി ജൂലൈ ആറിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടര്സമരത്തിെൻറ ഭാഗമായി ഏഴിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുകയും കൂടുതല്‍ കെ.എസ്.യു പ്രവര്‍ത്തകർ ജയിലിൽ അടക്കപ്പെടുകയും ചെയ്തു. ഇവർ ഉൾപ്പെടെ രണ്ടു ദിവസങ്ങളായി അറസ്റ്റിലായ കെ.എസ്.യു പ്രവര്‍ത്തകരെ ഒരുമിച്ച് കാണാനുള്ള ആഗ്രഹം പ്രതിപക്ഷനേതാവ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ വെള്ളിയാഴ്ച അതിന് സൗകര്യം ഒരുക്കി. എന്നാല്‍, ഈസമയം ശുചിമുറിയില്‍ ആയിരുന്ന അഭിജിത്തിന് സംഘത്തോടൊപ്പം പ്രതിപക്ഷനേതാവിനെ കാണാന്‍ കഴിഞ്ഞില്ല. ശുചിമുറിയില്‍നിന്ന് പുറത്തുവന്നയുടൻ അഭിജിത് പ്രതിപക്ഷനേതാവിനെ കാണാന്‍ സന്ദര്‍ശകമുറിയിൽ എത്തി. വസ്തുത ഇതായിരിക്കെ കടകവിരുദ്ധമായ കഥകളാണ് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതെന്നും അഖില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.