പ്രവേശനത്തിന് കോഴ: കെ.എം.സി.ടിക്കെതിരെ വ്യാപക പ്രതിഷേധം
text_fieldsകോഴിക്കോട്/മുക്കം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സ്പോട്ട് അഡ്മിഷൻ അട്ടിമറിക്കാനുള്ള മുക്കം മണാശ്ശേരി കെ.എം.സി.ടി കോളജിെൻറ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് സ്പോട്ട് അഡ്മിഷൻ നടക്കുന്നതിന് മുന്നോടിയായി കെ.എം.സി.ടിയുടെ ഇടനിലക്കാരൻ 10 ലക്ഷം രൂപ കോഴവാങ്ങി പ്രവേശനം നൽകാൻ ശ്രമിക്കുന്നതായ വാർത്ത പുറത്തുവന്നതിനെതുടർന്നാണ് വിദ്യാർഥി സംഘടനകളുടെയടക്കം പ്രതിഷേധമുയർന്നത്. അനാവശ്യ രേഖകൾ ആവശ്യപ്പെട്ടും സാേങ്കതിക കാരണങ്ങൾ പറഞ്ഞും മെറിറ്റ് പട്ടികയിലുള്ളവരെ ഒഴിവാക്കി, കോഴ നൽകുന്നവർക്ക് സീറ്റ് നൽകാമെന്നാണ് ഇടനിലക്കാരുടെ വാഗ്ദാനം.
കോളജിെൻറ പ്രതിനിധി എന്നവകാശപ്പെടുന്നയാളും ‘ഇടപാടിൽ’ പങ്കാളിയായതായി ആരോപണമുണ്ട്.
കോഴയിലൂടെ പ്രവേശനം അട്ടിമറിക്കുന്ന കെ.എം.സി.ടി മെഡിക്കൽ കോളജിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധമാർച്ച് നടത്തി. പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ തള്ളിക്കയറിയത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ബുധനാഴ്ച ഒരു മണിയോടെയാണ് സംഭവം. അമ്പതിലേറെ വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യമുയർത്തി കെ.എം.സി.ടിയിലേക്ക് തള്ളിക്കയറുകയായിരുന്നു.
സംസ്ഥാന ജോയൻറ് സെക്രട്ടറി ലിേൻറാ ജോസ് ഉദ്ഘാടനം ചെയ്തു. സച്ചിൻ ദേവ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു പ്രവർത്തകർ പൂളാടിക്കുന്നിലെ കെ.എം.സി.ടി റീജനൽ ഒാഫിസ് അടിച്ചുതകർത്തു. ജില്ല പ്രസിഡൻറ് വി.ടി. നിഹാലിെൻറ നേതൃത്വത്തിൽ 35ഒാളം പ്രവർത്തകരാണ് ഉച്ചക്ക് രണ്ടിന് ഒാഫിസിലെത്തിയത്. നിഹാലിനെ തിരഞ്ഞ് എലത്തൂർ എസ്.െഎ എസ്. അരുൺ പ്രസാദിെൻറ നേതൃത്വത്തിൽ പൊലീസ് ജില്ല കോൺഗ്രസ് കമ്മിറ്റി ഒാഫിസിലെത്തിയതും സംഘർഷത്തിനിടയാക്കി. പൊലീസിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത് ഉന്തും തള്ളിനുമിടയാക്കി.
കോഴ വാങ്ങുന്ന സ്വകാര്യ സ്ഥാപനത്തിനുവേണ്ടി പൊലീസ് ഡി.സി.സി ഒാഫിസിൽ അതിക്രമം നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് പറഞ്ഞു. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 10 ന് സിറ്റി െപാലീസ് കമീഷണർ ഒാഫിസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.