വിദ്യാർഥി രാഷ്ട്രീയ സംഘടനകളെ സംരക്ഷിക്കാൻ നിയമം നിർമിക്കണം -കെ.എസ്.യു
text_fieldsകോഴിക്കോട്: കേരളത്തിലെ കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയ സംഘടനകളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തണമെന്ന് കെ.എസ്.യു പ്രസിഡൻറ് കെ.എം. അഭിജിത്ത് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന ഹൈകോടതി നിർദേശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അഭിജിത്ത്.
വിദ്യാർഥികൾ ഇന്നനുഭവിക്കുന്ന അവകാശങ്ങളെല്ലാം സമരങ്ങളിലൂടെ നേടിയെടുത്തതാണ്. ഇത്തരം സമരങ്ങളെ വാക്കാൽപോലും പ്രതിരോധിക്കുന്നത് ശരിയല്ല. അക്രമരാഷ്ട്രീയ സംഘടനകളെ നിലക്കുനിർത്താൻ സർക്കാർ നടപടിയെടുക്കണം. വിദ്യാർഥികൾ രാഷ്ട്രീയത്തിലിടപെടാൻ പാടില്ലെന്നത് മൗലികാവകാശത്തെത്തന്നെ ചോദ്യംചെയ്യുന്ന കാര്യമാണ്. പാമ്പാടി നെഹ്റു കോളജിൽ വിദ്യാർഥി സംഘടനകൾ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ജിഷ്ണു പ്രണോയ് കൊല്ലപ്പെടില്ലായിരുന്നു. കാമ്പസിൽ സംഘടനകൾ നിരോധിക്കപ്പെട്ടാൽ അവിടെ സാമുദായിക^മത^വർഗീയ സംഘടനകൾ കടന്നുവരും.
കേരളത്തിലെ പല കാമ്പസുകളിലും വിദ്യാർഥി രാഷ്ട്രീയത്തിെൻറ പേരിൽ എസ്.എഫ്.ഐ അക്രമം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ഒന്നരവർഷമായി എസ്.എഫ്.ഐ അഴിഞ്ഞാട്ടം സർക്കാർ പിന്തുണക്കുന്നു. കാമ്പസുകളിൽ എ.ബി.വി.പിക്ക് ഇടമൊരുക്കുന്നത് എസ്.എഫ്.ഐ ആണെന്നും അഭിജിത്ത് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.