പൊലീസിന്‍റെ കെടുകാര്യസ്ഥതയാണ് മഹാരാജാസിലെ ആക്രമണങ്ങൾക്ക് കാരണം- അലോഷ്യസ് സേവ്യർ
text_fieldsഎറണാകുളം: പൊലീസിന്‍റെ കെടുകാര്യസ്ഥതയാണ് മഹാരാജാസിലെ ആക്രമണങ്ങൾക്ക് കാരണമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. യാതൊരു പ്രകോപനവും ഇല്ലാതെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്.യു പ്രവർത്തകരെ ആക്രമിക്കുന്നതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
മഹാരാജാസിൽ അക്രമണ സാഹചര്യമുണ്ടെന്നും അക്രമണത്തിന് ഇരയായ പ്രവർത്തകർ ആശുപത്രിയിലാണെന്നും അറിയിച്ചിട്ടും മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസ് മൊഴിയെടുക്കാൻ എത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
"എസ്.എഫ്.ഐ പറയുന്നവരെ മാത്രം പ്രതിയാക്കുകയും എസ്.എഫ്.ഐ പറയുന്നതനുസരിച്ച് വകുപ്പുകളിടുകയും ചെയ്യുന്ന പൊലീസിന്‍റെ കെടുകാര്യസ്ഥതയാണ് നിരന്തരമായി മഹാരാജാസിൽ ഉണ്ടാകുന്ന അക്രമണങ്ങൾക്ക് കാരണം"-അലോഷ്യസ് സേവ്യർ പറഞ്ഞു.
2018ന് ശേഷം 28 ഏകപക്ഷീയ അക്രമങ്ങളാണ് മഹാരാജാസിൽ ഉണ്ടായതെന്നും ഇരയാക്കപ്പെടുന്നത് കെ.എസ്.യു ആണെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യാവകാശ ലംഘനങ്ങളാണ് മാഹാരാജാസ് കാമ്പസിലും ഹോസ്റ്റലിലും നടക്കുന്നതെന്നും അവയൊന്നും അധികൃതർ മുഖവിലക്കെടുക്കുന്നില്ലെന്നും ഉടൻ തന്നെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്നും അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു.
അതേസമയം എസ്.എഫ്.ഐ, കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനമായി. കോളജ് പ്രിൻസിപ്പലിെൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അടച്ചിടാൻ തീരുമാനിച്ചത്. എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അബ്ദുൽ നാസിറിന് സംഘർഷത്തിൽ കുത്തേറ്റിരുന്നു. ബുധനാഴ്ച അർധരാത്രിയോടെയായുരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.