‘മിഷൻ 2024’മായി കെ.എസ്.യു; പുതിയ അക്കാദമിക് വർഷത്തിൽ പ്രവർത്തന കലണ്ടറൊരുക്കും
text_fieldsതൊടുപുഴ: പുതിയ അക്കാദമിക് വർഷത്തിൽ അടിമുടി മാറാൻ കെ.എസ്.യു. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തന പരിപാടികൾക്ക് രൂപം നൽകാൻ കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവിന് ഇടുക്കി രാമക്കൽമേട്ടിൽ തുടക്കമായി. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന എക്സിക്യൂട്ടീവ് ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.
സംഘടനാ-രാഷ്ട്രീയ വിഷയങ്ങൾ, പാർലമെന്‍റ് തെരഞ്ഞെടുപ്പ് അവലോകനം, കോളജ് യൂനിയൻ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം നിലനിർത്താനും നഷ്ടപ്പെട്ട യൂനിയൻ പിടിച്ചെടുക്കാനുമുള്ള ആക്ഷൻ പ്ലാൻ രൂപം നൽകൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ക്യാമ്പ് എക്സിക്യൂട്ടീവിൽ ക്ഷണമില്ല.
കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റുമാർ, ജന. സെക്രട്ടറിമാർ, കൺവീനർമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർക്ക് മാത്രമാണ് ക്യാമ്പിൽ പ്രവേശനം. അക്കാദമിക് വർഷത്തിന് മുന്നോടിയായി രണ്ട് മേഖല ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് മെയ് 24, 25, 26 തീയതികളിൽ നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് ആദ്യമേഖല ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.