Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2018 6:48 PM IST Updated On
date_range 29 Dec 2018 12:29 PM ISTഎറണാകുളം ഡി.സി.സിയിൽ റീത്തും ശവപ്പെട്ടിയും; കെ.എസ്.യു പ്രവർത്തകർ അറസ്റ്റിൽ
text_fieldsbookmark_border
കൊച്ചി: എറണാകുളം ഡി.സി.സിക്ക് മുന്നിൽ റീത്തും ശവപ്പെട്ടിയും വെച്ചവർ അറസ്റ്റിൽ. കെ.എസ്.യു പ്രവർത്തകരായ അനുപ് ഇട്ടൻ, ഷബീർ മുട്ടം, കെ എം മുജീബ് എന്നീ നേതാക്കളാണ് പിടിയിലായത്. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു റീത്ത് വെച്ചത്.
രാജ്യസഭാ സീറ്റിൽ തീരുമാനമെടുത്ത ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുെമതിരെ ആയിരുന്നു പ്രതിഷേധം. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദിെൻറ പരാതിയിലാണ് നടപടി. അറസ്റ്റിലായ മൂന്ന് പേരെ ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായി എറണാകുളം ഡി.സി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story