പടയൊരുക്കം സമാപനചടങ്ങിനിടെ വാക്കുതർക്കവും കത്തിക്കുത്തും
text_fieldsതിരുവനന്തപുരം: പടയൊരുക്കം സമാപനചടങ്ങിനിടെ പ്രവർത്തകർക്കിടയിൽ ഉണ്ടായ വാക്കുതർക്കം കൈയാങ്കളിയിലും കത്തിക്കുത്തിലും കലാശിച്ചു. വ്യാഴാഴ്ച രാത്രി 8.30നാണ് സെക്രേട്ടറിയറ്റിന് സമീപം കെ.എസ്.യു-യൂത്ത്കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് അടിപിടിയുണ്ടായത്. സംഭവത്തിൽ കെ.എസ്.യു ജില്ല സെക്രട്ടറി ആദർശിന് കുത്തേറ്റു. പ്രവർത്തകനായ നജീമിന് അടിപിടിയിൽ പരിക്കേറ്റു. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പടയൊരുക്കം പരിപാടി കവർ ചെയ്യുന്നതിന് പാർട്ടി ഏർപ്പെടുത്തിയ ഫോട്ടോഗ്രാഫർമാരും കെ.എസ്.യു പ്രവർത്തകരും തമ്മിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം നടക്കുന്നതിനിടെ ഇടഞ്ഞിരുന്നു. ഈ തർക്കമാണ് പരിപാടികഴിഞ്ഞ് പുറത്തിറങ്ങവെ വഴക്കിൽ കലാശിച്ചത്. പരിക്കേറ്റവർ രണ്ടാളും എ ഗ്രൂപ്പുകാരാണ് എന്നറിഞ്ഞതോടെ കൂടുതൽ പ്രവർത്തകർ ഒത്തുകൂടിയെങ്കിലും മുതിർന്ന നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. കേൻറാൺമെൻറ് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.