കെ. സുരേന്ദ്രന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്
text_fieldsന്യൂഡൽഹി: മൂന്നു മാസത്തെ ഇടവേളക്കു ശേഷം ബി.ജെ.പി കേരള ഘടകത്തിന് അധ്യക്ഷനായി. നിലവ ില് സംസ്ഥാന ജനറല് സെക്രട്ടറിയായ കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡൻറായി ബി.ജെ.പി അ ഖിലേന്ത്യ പ്രസിഡൻറ് ജെ.പി. നഡ്ഡ നിയോഗിച്ചതായി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് വാ ർത്തക്കുറിപ്പിൽ അറിയിച്ചു. എം.പിയായ വിഷ്ണുദത്ത് ശർമയെ മധ്യപ്രദേശിലും ദൽ ബഹാദൂ ർ ചൗഹാനെ സിക്കിമിലും പ്രസിഡൻറായി നിയമിച്ചു.
കേരള പ്രസിഡൻറായിരുന്ന പി.എസ്. ശ്രീധരൻ പിള്ളയെ മിസോറം ഗവർണറാക്കി അയച്ചേതാടെ ഒഴിവുവന്ന പദവിയിൽ പ്രതീക്ഷവെച്ച മുൻ പ്രസിഡൻറും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരന് തിരിച്ചടിയാണ് തീരുമാനം.
ബി.ജെ.പിയിലെ ഗ്രൂപ് ചേരിതിരിവിൽ കേന്ദ്ര വിദേശ സഹമന്ത്രിയും രാജ്യസഭാംഗവുമായ വി. മുരളീധരനൊപ്പം നിൽക്കുന്നയാളാണ് കോഴിക്കോട് ഉള്ള്യേരി സ്വദേശി സുരേന്ദ്രൻ. രസതന്ത്രത്തിൽ ബിരുദധാരിയായ സുരേന്ദ്രൻ എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിൽ വന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻറായി. രണ്ടു തവണ ലോക്സഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മത്സരിച്ചു പരാജയപ്പെട്ടു.
2016ൽ മഞ്ചേശ്വരത്തുനിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ 89 വോട്ടുകൾക്കാണ് പരാജയമേറ്റുവാങ്ങിയത്. ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സംഘ്പരിവാർ നയിച്ച സമരത്തിെൻറ നേതൃസ്ഥാനത്ത് സുരേന്ദ്രനുണ്ടായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് കേരള പൊലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു.
‘പാർട്ടി ഒറ്റക്കെട്ട്’
തിരുവനന്തപുരം: കേരളത്തിൽ എൻ.ഡി.എക്ക് വളരാൻ സാധ്യതകളുണ്ടെന്നും അതിനായി പാർട്ടിയെ നയിക്കുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. അധ്യക്ഷ പദവിയിലേക്ക് ഉയർന്നുവന്ന പലപേരുകളും തന്നേക്കാൾ യോഗ്യരായവരുടേതാണ്. ഓരോരുത്തർക്കും ചുമതല നൽകുന്നതിൽ ഓരോ കാരണമുണ്ടാകും. ബി.ജെ.പി ഒരു ടീമാണ്. പാർട്ടി ഒറ്റക്കെട്ടാണ്. സംസ്ഥാന സർക്കാറിനെതിരായ അഴിമതിവിരുദ്ധ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ശക്തമായ സാന്നിധ്യമാകും. സി.എ.എയുടെ മറവിൽ വർഗീയ പ്രചാരണമാണ് ഇരുമുന്നണികളും നടത്തിയത്. ഇത് ജനങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. പൊലീസിലെ അഴിമതി കേട്ടുകേൾവിയില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ ഓഫിസാണ് സിംസ് പോലുള്ള അഴിമതിക്ക് വ്യാജ കമ്പനികൾക്ക് അനുമതി കൊടുത്തത്. ഭീകരകൊള്ളയാണ് നടന്നത്. കേന്ദ്രം നൽകിയ പണം വൻതോതിൽ കൊള്ളയടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്- സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.