Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമേനക ഗാന്ധിക്കെതിരായ...

മേനക ഗാന്ധിക്കെതിരായ കേസ്​ വർഗീയ പ്രീണനം -കെ. സുരേന്ദ്രൻ

text_fields
bookmark_border
മേനക ഗാന്ധിക്കെതിരായ കേസ്​ വർഗീയ പ്രീണനം -കെ. സുരേന്ദ്രൻ
cancel

തിരുവനന്തപുരം: ഗർഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തിൽ പ്രതികരിച്ച മുൻകേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ കേസെടുക്കാനുള്ള കേരള സർക്കാർ തീരുമാനം വർഗീയ പ്രീണനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. ജില്ലയുടെ പേര് മാറിപ്പോയതി​​െൻറ പേരിൽ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുന്നത് ലോകം മുഴുവൻ ഞെട്ടിത്തരിച്ച ക്രൂരതയെ വഴിതിരിച്ചുവിട്ട് വിഷയം മാറ്റാനാണ്.

ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിലാണ് മേനക ഗാന്ധി മലപ്പുറമെന്ന്​ പറഞ്ഞത്. മതതീവ്രവാദികളും ലെഫ്റ്റ് ലിബറലുകളും കേരളത്തിൽ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളിൽ കേസെടുക്കാത്ത പൊലീസാണ് ജില്ലയുടെ പേര് മാറിയതി​​െൻറ പേരിൽ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുന്നതെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newsManeka Gandhimalayalam news
News Summary - K.SUrendran on case against maneka gandhi-Kerala news
Next Story