കെ.സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്
text_fieldsകൊച്ചി: ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെ തുടർന്ന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജ നറൽ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ദർശനത്തിനെത്തിയ 52കാരിയെയും ബന്ധുവിനെ യും ആക്രമിച്ച കേസിലാണ് ജാമ്യം. കേസിെൻറ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന കർശന നിബ ന്ധനയോടെ രണ്ടുലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവുമടക്കം ഉപാധികളോടെയാണ് ജസ്റ ്റിസ് രാജ വിജയരാഘവൻ ജാമ്യം അനുവദിച്ചത്.
നവംബർ ആറിന് ദർശനത്തിനെത്തിയ ലളിത എന്ന 52കാരിയെയും ബന്ധുവായ മൃദുൽകുമാറിനെയും പ്രതിഷേധക്കാർ ആക്രമിച്ച കേസിലാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ശബരിമലയിലെ പ്രതിഷേധക്കാരുടെ നീക്കങ്ങൾ ബി.ജെ.പി നേതാക്കൾ ഇവിടെ ക്യാമ്പ് ചെയ്ത് നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകി നിയന്ത്രിക്കുകയും ചെയ്തെന്നാണ് കേസ്. സുരേന്ദ്രനടക്കമുള്ളവർക്കെതിരെ വധശ്രമമുൾപ്പെടെ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, മർദിച്ചെന്ന് മാത്രമാണ് പരാതിക്കാർ മൊഴി നൽകിയതെന്നും പൊലീസ് ഇതിനെ വധശ്രമമാക്കി മാറ്റിയെന്നുമാണ് സുരേന്ദ്രെൻറ വാദം. വിശ്വാസിയായ താൻ ശബരിമല ദർശനത്തിനെത്തിയതാണെന്നും വാദിച്ചു. ശബരിമലയിൽ സ്വയം സംഘടിച്ച പ്രതിഷേധക്കാർ നടത്തിയ പ്രവൃത്തിയിൽ പങ്കില്ലെന്നും ഹരജിയിൽ പറഞ്ഞു.
അക്രമസംഭവത്തിൽ പങ്കില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് ഡയറി പരിശോധിക്കുേമ്പാൾ ഹരജിക്കാരെൻറ പങ്കാളിത്തം പ്രഥമദൃഷ്‌ട്യാ വ്യക്തമാണ്. പ്രധാന രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തമുള്ള പദവി വഹിക്കുന്നയാൾ രാഷ്ട്രീയനേട്ടത്തിനു വേണ്ടി ഭരണഘടനവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിർഭാഗ്യകരമാണ്. നവംബർ 23നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലും 17 മുതൽ കസ്റ്റഡിയിലാണെന്നത് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
മൂന്നു മാസത്തേക്കോ അതിനുമുമ്പ് കുറ്റപത്രം നൽകുന്നതുവരെയോ മാസത്തിലെ ആദ്യ തിങ്കളാഴ്ചകളിൽ രാവിലെ പത്തിനും ഒന്നിനുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയവയാണ് മറ്റു ജാമ്യവ്യവസഥകൾ. പത്തനംതിട്ടയിൽ പോകേണ്ടതുണ്ടെങ്കിൽ കോടതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.