‘സഹോദരിയോട് സുരേഷ് ഗോപി ക്ഷമ പറഞ്ഞുകഴിഞ്ഞു, ഇനിയെങ്കിലും ഈ വിവാദം അവസാനിപ്പിക്കണം’ -കെ.സുരേന്ദ്രൻ
text_fieldsമാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞ സ്ഥിതിക്ക് വിവാദം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡഡന്‍റ് കെ.സുരേന്ദ്രൻ. ഒട്ടും ദുരുദ്ദേശപരമായ നടപടിയായിട്ടും മനോവിഷമമുണ്ടായ സഹോദരിയോട് സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞു കഴിഞ്ഞതായും ഇനിയെങ്കിലും വിവാദം അവസാനിപ്പിക്കണമെന്നുമാണ് സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഫെയ്സ്ബുക്കിലൂടെ സുരേന്ദ്രൻ കുറിപ്പിട്ടത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം താഴെ
ഒട്ടും ദുരുദ്ദേശപരമല്ലാത്ത ഒരു നടപടിയായിട്ടും മനോവിഷമമുണ്ടായ സഹോദരിയോട് ശ്രീ. സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞുകഴിഞ്ഞു. ഇനിയെങ്കിലും ഈ വിവാദം അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു.
അതേസമയം, അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തക പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. കമ്മീഷണർ പരാതി നടക്കാവ് പൊലീസിന് കൈമാറി.
സുരേഷ് ഗോപിയുടെ എഫ്.ബി പോസ്റ്റ് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്നും നടപടി മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും മാധ്യമപ്രവർത്തക പ്രതികരിച്ചു. താൻ വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.