കേരളത്തിലുള്ളത് കള്ളന് കഞ്ഞിവെക്കുന്ന പ്രതിപക്ഷം-കെ സുരേന്ദ്രൻ
text_fieldsകോഴിക്കോട്: കേരളത്തിലുള്ളത് കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. ബിനോയ് കോടിയേരി പ്രശ്നത്തിൽ കോൺഗ്രസും യു.ഡി.എഫും അതിെൻ തനിനിറം ആവർത്തിച്ചിരിക്കുകയാണ്. ഉമ്മൻചാണ്ടയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസബുക്ക് പോസ്റ്റിെൻറ പൂർണ്ണരുപം
ബിനോയ് കോടിയേരി പ്രശ്നത്തിൽ കോൺഗ്രസ്സും യു. ഡി. എഫും അതിൻറെ തനിനിറം ആവർത്തിച്ചിരിക്കുകയാണ്. പ്രശ്നത്തിൽ അവർ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയിൽ ഒട്ടകപ്പക്ഷിനയമാണ് അവർ കാണിച്ചത്. ഒന്നും മിണ്ടാൻ അവർക്കു ധൈര്യമില്ല. ഉമ്മൻചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയാണെങ്കിൽ പലതിലും പെട്ടുകിടക്കുകയുമാണ്. കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.