കണ്ണൂരിൽ ട്രെയിൻ കത്തിച്ചയാൾ ഉമാഭാരതിയുടെ പ്രസംഗം കേൾക്കാറുണ്ടോ? വിചാരധാര വായിക്കാറുണ്ടോ? -കെ.ടി. ജലീൽ; ‘മുഖ്യധാരാ പാർട്ടികളുടെയും മാധ്യമങ്ങളുടെയും മൗനം ഭയാനകം’
text_fieldsമലപ്പുറം: കണ്ണൂരിൽ ട്രെയിൻ കത്തിച്ച പ്രസൂൺ ജിത് സിഗ്ദറിനെ പോലുള്ള ‘മാനസിക രോഗികൾ’ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും ഭിക്ഷയാചിക്കാൻ കേരളത്തിലെത്തുമോയെന്ന് കെ.ടി. ജലീൽ എം.എൽ.എ. പ്രതിക്ക് ജോലി കിട്ടാത്തതിലുള്ള മാനസിക സംഘർഷം കാരണമാണ് ട്രെയിൻ കത്തിച്ചതെന്ന പൊലീസ് കണ്ടെത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും മൗനം ഭയാനകമാണ്. നിജസ്ഥിതി പറയാൻ എല്ലാവരും മടിക്കുന്നു. അതല്ലെങ്കിൽ ഭയപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പാണ് -ജലീൽ അഭിപ്രായപ്പെട്ടു.
‘പ്രതിക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ? അദ്ദേഹം ഉമാഭാരതിയുടേയോ മറ്റോ പ്രസംഗം സ്ഥിരമായി കേൾക്കുന്നയാളാണോ? അദ്ദേഹം വിചാരധാര വായിക്കാറുണ്ടോ? എലത്തൂരിൽ ട്രൈനിന് തീയിട്ട സൈഫിക്കും കണ്ണൂരിൽ "തീപ്പെട്ടിക്കൊള്ളി" കൊണ്ട് ട്രൈൻ കത്തിച്ച "മാന്ത്രികനും" തമ്മിൽ വല്ല ബന്ധവുമുണ്ടോ?’ -ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
കേരളത്തെ ഗുജറാത്താക്കാനുള്ള ഗോധ്ര സൃഷ്ടിക്കലാണോ സൈഫിയേയും പുഷൻ ജിത്തിനെയും മുന്നിൽ നിർത്തി "ആരെങ്കിലും" ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം?
വരുംനാളുകളിലും ''മനോരോഗമില്ലാത്ത" സൈഫിമാരും "മനോരോഗികളായ" പുഷൻജിത്തുമാരും തീവണ്ടിക്ക് തീ വെക്കാൻ കേരളത്തിലെത്തില്ല എന്ന് എന്താണ് ഉറപ്പ്? -അദ്ദേഹം ചോദിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
എന്നെ നാടു കടത്താൻ പറഞ്ഞ ശൂരനെവിടെ?
കണ്ണൂരിൽ ട്രൈൻ കത്തിച്ച കൽക്കത്തക്കാരനായ പുഷൻജിത് സിദ്ഗറിൻ്റെ പശ്ചാതലം എന്താണ്? അദ്ദേഹത്തിന് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ? അദ്ദേഹം ഉമാഭാരതിയുടേയോ മറ്റോ പ്രസംഗം സ്ഥിരമായി കേൾക്കുന്നയാളാണോ? അദ്ദേഹം വിചാരധാര വായിക്കാറുണ്ടോ? എലത്തൂരിൽ ട്രൈനിന് തീയിട്ട സൈഫിക്കും കണ്ണൂരിൽ "തീപ്പെട്ടിക്കൊള്ളി" കൊണ്ട് ട്രൈൻ കത്തിച്ച "മാന്ത്രികനും" തമ്മിൽ വല്ല ബന്ധവുമുണ്ടോ?
ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും വല്ല "മാനസിക രോഗികൾ" ഭിക്ഷയാജിക്കാൻ കേരളത്തിലെത്തുമോ? ഒന്നും കിട്ടാത്ത നിരാശയിൽ വല്ല ട്രൈനിനോ ബസ്സിനോ തീയിടുമോ? കേന്ദ്ര ഏജൻസികൾക്ക് പറന്നെത്താനാണോ ട്രൈനിന് തന്നെ മാനസിക രോഗികൾ തീയ്യിടുന്നത്?
കണ്ണൂർ ടൗണിൽ ഭിക്ഷ യാചിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞത് ഒരു നിലക്കും വിശ്വാസയോഗ്യമല്ല. അത് പറഞ്ഞവർ വെറുതെ ഒരാളെ വേഷം കെട്ടി കണ്ണൂർ സിറ്റിയിൽ ഭിക്ഷക്ക് വിട്ടാൽ കാര്യം ബോദ്ധ്യമാകും.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും മൗനം ഭയാനകമാണ്. നിജസ്ഥിതി പറയാൻ എല്ലാവരും മടിക്കുന്നു. അതല്ലെങ്കിൽ ഭയപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പ്.
കേരളത്തെ ഗുജറാത്താക്കാനുള്ള "ഗോധ്ര" സൃഷ്ടിക്കലാണോ സൈഫിയേയും പുഷൻ ജിത്തിനെയും മുന്നിൽ നിർത്തി "ആരെങ്കിലും" ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം?
വരുംനാളുകളിലും ''മനോരോഗമില്ലാത്ത" സൈഫിമാരും "മനോരോഗികളായ" പുഷൻജിത്തുമാരും തീവണ്ടിക്ക് തീ വെക്കാൻ കേരളത്തിലെത്തില്ല എന്ന് എന്താണ് ഉറപ്പ്? അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലുമൊരു സാദ്ധ്യത "ഉള്ളികൾക്ക്" തെളിയണമെങ്കിൽ കേരളം കത്തണം. കേരളത്തെ മുസ്ലിം തീവ്രവാദ-ഭീകരവാദ കേന്ദ്രമാക്കി രാജ്യമൊട്ടുക്കും മാറ്റണം.
കേരളത്തെ ദൈവം രക്ഷിക്കട്ടെ.
എനിക്ക് ടിക്കറ്റെടുക്കുന്നവർ ഒരു വിസയും കൂടി എടുത്താൽ നന്നാകും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.