മാന്യമായി മരിക്കാനെങ്കിലും ഗോസംരക്ഷകർ അനുവദിക്കണം –മന്ത്രി കെ.ടി. ജലീല്‍
text_fieldsകോഴിക്കോട്: ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ മാന്യമായി മരിക്കാനെങ്കിലും ഗോസംരക്ഷകരെന്ന് അവകാശപ്പെട്ട് വരുന്നവര്‍ അനുവദിക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി. ജലീല്‍. കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിെൻറ ആഭിമുഖ്യത്തില്‍ ടാഗോര്‍ഹാളില്‍ ഏകദിന ഹജ്ജ് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് ഇതുവരെ 29 ജീവനാണ് രാജ്യത്ത് പൊലിഞ്ഞത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണം കൈയാളുന്നതിെൻറ അഹങ്കാരമാണ് ബി.ജെ.പിക്ക്.
പശുവിെൻറ പേരില്‍ മനുഷ്യനെ കൊല്ലുന്നത് അനുവദിക്കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കുശേഷവും ഉത്തരേന്ത്യയില്‍ സമാന സംഭവങ്ങളുണ്ടായി. രാജ്യത്തെ ചെറിയൊരുവിഭാഗം ആളുകള്‍ മാത്രമാണ് ഇത്തരം ആക്രമണങ്ങള്‍ക്കുപിന്നില്‍. ഇതിനെതിരെ വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം. രാജ്യത്ത് പ്രയാസത്തിെൻറ നാളുകളാണ് ഇപ്പോഴുള്ളതെങ്കിലും വൈകാതെ നല്ല ദിനങ്ങള്‍ തിരികെവരുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. രാജ്യത്ത് നടമാടുന്ന തെറ്റായ ചെയ്തികള്‍ക്കെതിരെ മതേതര മനഃസാക്ഷി ഒറ്റക്കെട്ടായി നിലനില്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് വെല്‍ഫെയര്‍ഫോറം ജില്ല പ്രസിഡൻറ് ടി.കെ. പരീക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുസലാം മോങ്ങം ഹജ്ജ് പഠനക്ലാസിന് നേതൃത്വം നല്കി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, മാമുക്കോയ ഹാജി, മുല്ലവീട്ടില്‍ ബീരാന്‍കോയ, പി.ടി. ഇമ്പിച്ചികോയ, കെ.വി. അബ്ദുറഹ്മാന് തുടങ്ങിയവർ സംസാരിച്ചു. ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് ക്യാമ്പില്‍ വിശദമായ നിര്‍ദേശങ്ങള്‍ നല്കി. രാവിലെ 10ന് ആരംഭിച്ച പഠനക്യാമ്പ് വൈകീട്ടുവരെ നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.