ജോലിക്ക് ശിപാർശ തേടി ജലീൽ വിളിച്ചു –സ്വപ്ന
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിൽ അലാവുദ്ദീൻ എന്നയാൾക്ക് ജോലി ശരിയാക്കാൻ ശിപാർശ ചെയ്യാൻ മന്ത്രി കെ.ടി. ജലീൽ വിളിച്ചതായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പ്രത്യേക ) കോടതിയിൽ നൽകിയ കുറ്റപത്രത്തിനൊപ്പമുള്ള മൊഴിയിലാണ് ഇക്കാര്യമുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഔദ്യോഗികബന്ധം മാത്രമാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുമായോ കുടുംബവുമായോ അടുപ്പം ഉണ്ടായിരുന്നില്ല. കേരള സന്ദർശനത്തിന് ഷാർജ ഭരണാധികാരി വന്നപ്പോൾ അവരുടെ ആചാരപ്രകാരം എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് ഭാര്യക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
തെൻറ പിതാവ് മരിച്ചപ്പോൾ ശിവശങ്കറിെൻറ ഫോണിൽനിന്ന് വിളിച്ച് മുഖ്യമന്ത്രി അനുശോചനവും അറിയിച്ചു. ഒരിക്കൽപോലും മുഖ്യമന്ത്രിയെ ഫോണിൽ അങ്ങോട്ട് വിളിച്ചിട്ടില്ലെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
ഇ.ഡി ഉദ്യോഗസ്ഥർ ഒരുഫോൺ നമ്പർ കാണിച്ച് ഇത് ആരുേടതാണെന്ന് ചോദിച്ചപ്പോൾ ഇത് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിെൻറതാണെന്ന് സ്വപ്ന വ്യക്തമാക്കി. യു.എ.ഇ കോൺസുലേറ്റിലെ സെക്രട്ടറി എന്നനിലയിൽ മന്ത്രി ജലീലുമായി ഔദ്യോഗികബന്ധം മാത്രമാണ് ഉണ്ടായിരുന്നത്.
പല ഔദ്യോഗിക ആവശ്യങ്ങൾക്ക് ജലീൽ പലതവണ വിളിച്ചിട്ടുണ്ട്. റമദാനിൽ ഭക്ഷ്യക്കിറ്റ് വിതരണം, അലാവുദ്ദീൻ എന്നയാൾക്ക് കോൺസുലേറ്റിൽ ജോലിക്ക്, ദുബൈയിലുള്ള ഒരാളെ ഇന്ത്യയിലേക്ക് നാടുകടത്താൻ നേരിട്ട് ഇടപെടണമെന്ന് കോൺസുലേറ്റിനോട് ആവശ്യപ്പെടാൻ, കോവിഡുകാലത്ത് ഭക്ഷ്യക്കിറ്റ് വിതരണത്തിന് സഹായം തേടി തുടങ്ങിയ കാര്യങ്ങൾക്കാണ് മന്ത്രി ബന്ധപ്പെട്ടതെന്നും സ്വപ്ന പറയുന്നു.
അമേരിക്ക ആസ്ഥാനമായ എ.ആർ.വി ലാബ്സ് എന്ന സ്ഥാപനത്തിെൻറ ഉൽപന്നങ്ങളുടെ പശ്ചിമേഷ്യയിലെ വിതരണത്തിൽ കോൺസുൽ ജനറൽ താൽപര്യം പ്രകടിപ്പിച്ചിരുന്നതായും മൊഴിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.