മാർക്ക്ദാന വിവാദം: സർവകലാശാലക്ക് സർക്കാറിെൻറ ‘തിരുത്തൽ സന്ദേശം’
text_fieldsതിരുവനന്തപുരം: എം.ജി സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ പുനഃപരിശോധനക്ക ് സർവകലാശാലക്ക് സർക്കാറിെൻറ സന്ദേശം. മാർക്ക് നൽകാൻ തീരുമാനമെടുത്തത് സർവക ലാശാലയായതിനാൽ ഇക്കാര്യത്തിൽ പുനഃപരിശോധന സർവകലാശാലയുടെ ഭാഗത്തുനിന്ന് ത ന്നെയുണ്ടാകുന്ന രീതിയിലുള്ള പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച ് സർവകലാശാലക്ക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അനൗദ്യോഗിക സന്ദേശം ക ൈമാറി. ഇതുപ്രകാരം എം.ജിയിൽ വ്യാഴാഴ്ച അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിച്ചിട്ടുണ ്ട്. അതിനിടെ മാർക്ക്ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ ഇടപെടലില്ലെന്ന് വ്യക്തമാക്കി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. മാർക്ക് നൽകാൻ തീരുമാനമെടുത്തത് സർവകലാശാല സിൻഡിക്കേറ്റാണെന്നും ഇതിൽ മന്ത്രിക്കോ വകുപ്പിനോ പങ്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സഹിതം ഗവർണർക്ക് മുഖ്യമന്ത്രിയുടെ ഒാഫിസ് റിപ്പോർട്ട് സമർപ്പിക്കും. നേരത്തേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എം.ജി സർവകലാശാല വി.സിയോട് റിപ്പോർട്ട് തേടിയിരുന്നു.
പ്രതിപക്ഷ നേതാവിെൻറ പരാതിയുടെ പകർപ്പ് ഉചിത നടപടിക്കായി മുഖ്യമന്ത്രിക്കും കൈമാറി. ഇൗ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഒാഫിസ് ഗവർണർക്ക് റിപ്പോർട്ട് കൈമാറിയത്. സർക്കാറിെൻറയും സർവകലാശാലയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രശ്നത്തിൽ ചാൻസലറായ ഗവർണർ പ്രത്യേക ഉത്തരവിറക്കുമെന്നാണ് സൂചന. വിവാദത്തിെൻറ പശ്ചാത്തലത്തിൽ മന്ത്രി കെ.ടി. ജലീലും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസും മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയിരുന്നു. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രിയും സെക്രട്ടറിയും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ പുനഃപരിശോധന ആവശ്യമെങ്കിൽ എം.ജി സർവകലാശാല സ്വീകരിക്കെട്ടയെന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്. എന്നാൽ, ഇക്കാര്യം സർക്കാർ ഒൗദ്യോഗികമായി ആവശ്യപ്പെടേണ്ടതിെല്ലന്നും ധാരണയായി. സർവകലാശാലക്ക് മുന്നിൽ രണ്ട് വഴികളാണുള്ളത്. അക്കാദമിക് കൗൺസിലിെൻറ അംഗീകാരമില്ലാതെയാണ് അഞ്ച് മാർക്ക് വരെ സ്പെഷൽ മോഡേറഷന് സർവകലാശാല തീരുമാനിച്ചത്.
ക്രമപ്രകാരമല്ലാതെ എടുത്ത തീരുമാനം ബന്ധപ്പെട്ട സമിതികളുടെ പരിഗണനയോടെ ക്രമപ്പെടുത്തുകയാണ് ഒരു പോംവഴി. വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിൽ സർവകലാശാല ഇതിന് തുനിയുമോ എന്ന് വ്യക്തമല്ല. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള മോഡറേഷൻ വിവാദങ്ങൾ വിളിച്ചുവരുത്തിയ സാഹചര്യത്തിൽ റദ്ദാക്കുകയാണ് മറ്റൊന്ന്. മോഡറേഷൻ തീരുമാനം റദ്ദാക്കിയാൽ അതുവഴി ജയിക്കുകയും മാർക്ക് ലിസ്റ്റ് നൽകുകയും ചെയ്ത വിദ്യാർഥികളുടെ കാര്യത്തിൽകൂടി സർവകലാശാല തീരുമാനമെടുക്കേണ്ടിവരും. തീരുമാനം റദ്ദാക്കിയാൽ ഇവരുടെ മാർക്ക് ലിസ്റ്റും റദ്ദാക്കേണ്ടിവരും. 150ൽപരം വിദ്യാർഥികൾക്ക് പുതിയ മാർക്ക് ലിസ്റ്റ് നൽകിയിട്ടുണ്ട്.ഇത് പുതിയ നിയമപ്രശ്നങ്ങൾക്കിടയാക്കുമോ എന്ന ആശങ്കയും സർവകലാശാലക്കുണ്ട്.
മോഡറേഷൻ തീരുമാനം അദാലത്തിെൻറതല്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറി
തിരുവനന്തപുരം: എം.ജി സർവകലാശാലയിലെ വിവാദ മാർക്ക്ദാന തീരുമാനം അദാലത്തിെൻറതല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസിെൻറ റിപ്പോർട്ട്. തീരുമാനത്തിെൻറ പൂർണ ഉത്തരവാദിത്തം സിൻഡിക്കേറ്റിനാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
അദാലത്തിൽ താൻ നേരിട്ട് പെങ്കടുത്തിരുന്നെന്നും മോഡറേഷൻ നൽകുന്ന വിഷയം ചർച്ചക്ക് വന്നിെല്ലന്നും റിപ്പോർട്ടിൽ പറയുന്നു. അദാലത്തിെൻറ തീരുമാനത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയോ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോ പങ്കാളികളായിട്ടില്ല. വിഷയത്തിൽ സർവകലാശാലയോട് റിപ്പോർട്ട് തേടിയിരുന്നു. അദാലത്തിെൻറ മുന്നോടിയായി ഫെബ്രുവരി 21ന് ചേർന്ന സിൻഡിക്കേറ്റിലാണ് ബി.ടെക് പരീക്ഷയിൽ ഒരു വിഷയത്തിൽ പരാജയപ്പെട്ടവർക്ക് ഒരു മാർക്ക് മോഡറേഷൻ നൽകാൻ തീരുമാനമെടുത്തതും വൈസ് ചാൻസലർ അംഗീകരിച്ചതും. ഏപ്രിൽ 30ന് ചേർന്ന സിൻഡിക്കേറ്റിലാണ് ഇത് അഞ്ച് മാർക്കാക്കിയത്.
ഇത് അജണ്ടക്ക് പുറത്തുള്ള ഇനമായി പരിഗണിച്ചാണ് തീരുമാനമെടുത്തത്. ഇക്കാര്യങ്ങളിൽ മന്ത്രിയോ മന്ത്രിയുടെ ഒാഫിേസാ രേഖാമൂലമോ അല്ലാതെയോ ഒരു നിർദേശവും നൽകിയിട്ടില്ല. സിൻഡിക്കേറ്റ് നടപടികളിൽ ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ അക്കാര്യം സർവകലാശാല പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.