ജലീലിെൻറ ഭാര്യയെ പ്രിൻസിപ്പലാക്കിയത് ചട്ടങ്ങൾ ലംഘിച്ചെന്ന്
text_fieldsമലപ്പുറം: ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിെൻറ ഭാര്യക്ക് വിദ്യാഭ്യാസചട്ടങ്ങൾ ലംഘിച്ചാണ് വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി നിയമനം നൽകിയതെന്ന് ആരോപണം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂരാണ് ഇതുസംബന്ധിച്ച രേഖകളുമായി വാർത്തസമ്മേളനം നടത്തിയത്.
സീനിയോറിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചാണ് മാനേജ്മെൻറിെൻറ പ്രത്യേക താൽപര്യപ്രകാരം ജലീലിെൻറ ഭാര്യ എൻ.പി ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലാക്കിയതെന്ന് സിദ്ദീഖ് പറഞ്ഞു. 2016 ഏപ്രിൽ 30ന് വിരമിച്ച വിജയരാഘവന് പകരം േമയ് ഒന്നിനാണ് എച്ച്.എസ്.എസ് ഫിസിക്സ് അധ്യാപികയായിരുന്ന ഫാത്തിമക്കുട്ടിയെ നിയമിച്ചത്. ഹയർ സെക്കൻഡറി സ്പെഷൽ റൂൾ പ്രകാരം 12 വർഷത്തെ എച്ച്.എസ്.എസ് അധ്യാപന പരിചയമാണ് പ്രിൻസിപ്പലിെൻറ അടിസ്ഥാന യോഗ്യത.
കെ.ഇ.ആർ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സീനിയോറിറ്റി ലിസ്റ്റാണ് സ്കൂൾ അധികൃതർ ഹയർസെക്കൻഡറി വകുപ്പിന് സമർപ്പിച്ചത്. 1998 ആഗസ്റ്റ് 27ന് ഫാത്തിമക്കുട്ടിക്കൊപ്പം സർവിസിൽ പ്രവേശിച്ച ഒന്നിലധികം അധ്യാപകർ സ്കൂളിലുണ്ട്. ഒരേ പരിചയമാണെങ്കിൽ പാലിക്കേണ്ട മാനദണ്ഡം ജനന തീയതിയാണ്. 31-05-1967ന് ജനിച്ച അധ്യാപിക പോലുമിരിക്കെയാണ് 27-05-1976 എന്ന ജനന തീയതിയുള്ള ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലാക്കിയത് -സിദ്ദീഖ് പറഞ്ഞു.
കിലയിൽ ജലീൽ അനധികൃത നിയമനം നടത്തി –അനിൽ അക്കര
തൃശൂർ: മന്ത്രി കെ.ടി. ജലീലിനെതിരെ മറ്റൊരു അനധികൃത നിയമന ആരോപണം. മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വയംഭരണ സ്ഥാപനമായ തൃശൂർ മുളങ്കുന്നത്തുകാവിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കില) മന്ത്രി ഇടപെട്ട് നിരവധിപേരെ നിയമിച്ചുവെന്ന് അനില്‍ അക്കര എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കിലയില്‍ 87 പേരാണ് അനധികൃതമായി ജോലിയില്‍ തുടരുന്നത്.
ഇവരിൽ അഭിമന്യു വധക്കേസിൽ പ്രതിസ്ഥാനത്തുള്ള എസ്.ഡി.പി.െഎ അനുഭാവിയും ഉൾപ്പെടും. 10 പേരെ പ്രദേശവാസികള്‍ എന്ന പരിഗണന പറഞ്ഞ് മാനദണ്ഡമില്ലാതെയാണ് നിയമിച്ചത്. ഇൗ നിയമന ക്രമക്കേടിെൻറ പൂർണ ഉത്തരവാദിത്തം മന്ത്രി ജലീലിനാണ്.ഇത് സംബന്ധിച്ച് ജൂൺ 19ന് നിയമസഭയിൽ ഉന്നയിച്ച് ചോദ്യത്തിന് തെറ്റായ മറുപടിയാണ് മന്ത്രി നൽകിയത്. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് സ്പീക്കർക്ക് അവകാശ ലംഘനത്തിന് പരാതി നൽകിയിട്ടുണ്ട്. കിലയിലെ അനധികൃത നിയമനങ്ങൾ തദ്ദേശ ഭരണ വകുപ്പിെൻറ ചുമതലയുള്ള മന്ത്രി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്രമക്കേടുകൾ കൂടുതല്‍ വ്യക്തമെന്ന് പി.കെ. ഫിറോസ്
കോഴിക്കോട്: മന്ത്രി കെ.ടി. ജലീല്‍ നടത്തിയ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കൂടുതല്‍ വ്യക്തമായതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. കോഴിക്കോട് ചക്കോരത്ത്കുളത്തെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഓഫിസിലെത്തി വിവരാവകാശ നിയമപ്രകാരം രേഖകള്‍ പരിശോധിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള ഇൻറര്‍വ്യൂവില്‍ യോഗ്യരല്ലെന്ന് മന്ത്രിയുടെ ഓഫിസ് പറഞ്ഞ ആറുപേരില്‍ രണ്ടുപേര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ തസ്തിക പിന്നീട് നല്‍കിയിട്ടുണ്ട്. ബന്ധുവിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കാന്‍ മറ്റു അപേക്ഷകര്‍ക്ക് വേറെ തസ്തികകള്‍ നല്‍കുകയാണ് ഉണ്ടായതെന്ന് ഫിറോസ് പറഞ്ഞു. പൊതുമേഖല സ്ഥാപനത്തില്‍ 11 വര്‍ഷം ജോലിപരിചയമുള്ള അപേക്ഷകന് എം.ബി.എ യോഗ്യതക്കുള്ള ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചതെന്ന് മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍, മന്ത്രി ബന്ധുവും ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ല. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. സുബൈര്‍, സെക്രട്ടറി ആഷിഖ് ചെലവൂര്‍, ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.