2006ൽ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021ലും ലക്ഷ്യം കാണും -കെ.ടി.ജലീൽ
text_fieldsകോഴിക്കോട്: പി.കെ.കുഞ്ഞാലിക്കുട്ടിക്കും മുസ്ലിം ലീഗിനും എതിരായ പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ലെന്ന സൂചന നൽകി കെ.ടി.ജലീൽ എം.എൽ.എ. 2006ൽ കച്ച മുറുക്കിയുടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണുമെന്ന് ജലീൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ജലീലിന്‍റെ പ്രതികരണം.
രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ-ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലേത്.
ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. എ.ആർ നഗർ പൂരത്തിന്‍റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരുമെന്നും ജലീൽ പരിഹസിച്ചു. എ.ആർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ.ടി.ജലീലിന്‍റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. തുടർന്ന് സി.പി.എമ്മും മന്ത്രിയെ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.