'എന്നാലും മന്ത്രി വാസവൻ പറഞ്ഞ തീവ്രവാദികൾ ആരായിരിക്കും?'; ലീഗിനെ പുകഴ്ത്തിയുള്ള സമവായ പോസ്റ്റുമായെത്തിയ കെ.ടി. ജലീലിന് പൊങ്കാലയുമായി നെറ്റിസൺസ്
text_fieldsപാലാ ബിഷപ്പിെൻറ വിദ്വേഷ പ്രസ്താവനയിൽ സമവായ പോസ്റ്റുമായെത്തിയ കെ.ടി.ജലീൽ എം.എൽ.എക്ക് പൊങ്കാലയുമായി നെറ്റിസൺസ്. 'അധികമായാൽ വിശേഷണങ്ങളും വിഷം' എന്ന തലെക്കട്ടിലാണ് ജലീൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
'ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കേരളത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികളും ഏതാണ്ടൊരേ ശബ്ദത്തിൽ പാലാ ബിഷപ്പിെൻറ വാക്കുകളോട് പ്രതികരിച്ചത്. മറിച്ചായിരുന്നു സി.പി.എമ്മിേൻറയും കോൺഗ്രസ്സിേൻറയും ലീഗിേൻറയും സമീപനമെങ്കിൽ ക്രൈസ്തവ സമൂഹത്തിലെ ഒരു വിഭാഗത്തെ ഒന്നടങ്കം ബി.ജെ.പിക്ക് അവരുടെ സഖ്യകക്ഷിയായി നിഷ്പ്രയാസം സൃഷ്ടിച്ച് കൊടുക്കുന്ന സ്ഥിതി ഉളവാകുമായിരുന്നു'-ജലീൽ കുറിച്ചു.
എന്നാൽ മന്ത്രി വാസവൻ ബിഷപ്പിനെ സന്ദർശിച്ച് നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയുള്ള ചോദ്യങ്ങൾ കമൻറ് ബോക്സിൽ നിറഞ്ഞിട്ടുണ്ട്.
'എന്നാലും മന്ത്രി വാസവൻ പറഞ്ഞ തീവ്രവാദികൾ ആരായിരിക്കും. കേരളത്തിലെ മുസ്ലിം മനസ്സുകളെ വേദനിപ്പിച്ച ബിഷപ്പിനെ പിന്തുണച്ച ബിജെപിയെ പോലെ അല്ലെ വാസവനും. അവർ രണ്ടിലും എവിടെയാണ് വ്യതാസം'-ഒരാൾ ചോദിക്കുന്നു.
'ഇല്ലാത്ത കുറ്റങ്ങൾ ഒരു സമുദായത്തിെൻറ നേരെ ആരോപിക്കുമ്പോൾ അതിന് തെളിവ് ഹാജരാക്കാൻ പറയാനുള്ള ഉളുപ്പ് ഉണ്ടാവണം ഭരണാധികാരികൾക്ക്'-കമൻറിൽ ഒരാൾ ചോദിച്ചു.
'നിങ്ങളുടെ ഒക്കെ വിലയിരുത്തൽ കണ്ടാൽ കേരളീയർ ഒക്കെ പൊട്ടന്മാർ ആണെന്നാണോ നിങ്ങൾ മനസ്സിലാക്കിയത്.ഒരു അച്ഛനോ മൗലവിയോ അല്ലെങ്കിയോ ഒരു രാഷ്ട്രീയ നേതാവോ പറഞ്ഞാൽ അതിന് മുൻ പിൻ നോക്കാതെ രാഷ്ട്രീയം തീരുമാനിക്കുന്ന പൊട്ടന്മാർ ആണ് കേരളീയർ എന്നാണോ നിങ്ങളൊക്കെ പറയുന്നത്.കരുണാകരൻ പോയി,ആന്റണി പോയി, എം.വി. രാഘവൻ പോയി, എത്ര പേർ കൂടെ പോയി. നായർ സമൂഹത്തിെൻറ നേതാവ് എതിര് നിന്നിട്ടും ഇടതു ജയിച്ചില്ലേ. കേരളീയ രാഷ്ട്രീയത്തിെൻറ ബാലപാഠം എങ്കിലും അറിയേണ്ടേ. നേരിന് കൂടെ നിൽകാൻ ഉള്ള ആർജവം ഇല്ലെങ്കിൽ സാരമില്ല. പക്ഷെ അതിന് വേണ്ടി പൊട്ടത്തരം ന്യായീകരണം ആക്കരുത്. ത്രിപുരയിൽ അടപടലം പൊട്ടിയതും ബംഗാളിൽ ഹറാം ആയതും ഏതെങ്കിലും അച്ഛൻ വോട്ട് കടത്തിയത് കൊണ്ടാണോ. തത്കാലം കത്തോലിക്ക സഭക്ക് എതിര് നിൽക്കാൻ ഉള്ള ആർജവം ഇല്ല എന്നു പറയുക.അതാണ് രാഷ്ട്രീയ സത്യസന്ധത. ആ പി.ടി.തോമസിനോട് അൽപ്പം ആർജവം കടം വാങ്ങുക'-കമൻറിൽ ഒരാൾ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.