നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല -വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി കെ.ടി ജലീൽ
text_fieldsമലപ്പുറം: എൻഫോഴ്സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ശേഷം മാധ്യമങ്ങളിൽനിന്ന് അകലം പാലിക്കുന്ന മന്ത്രി ഡോ. െക.ടി. ജലീൽ ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റുമായി വീണ്ടും രംഗത്ത്. 'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്' എന്ന തലക്കെട്ടിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ലെന്നും, മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.
എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ലെന്നും, ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻെറ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ലല്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ചോദ്യം ചെയ്യലിന് ശേഷം ഇതുവരെ മന്ത്രി മാധ്യമങ്ങളെ കണ്ടിട്ടില്ല. 'സത്യമേ ജയിക്കൂ, സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല' എന്ന് ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച വൈകീട്ട് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
മന്ത്രി കെ.ടി ജലീലിൻെറ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
അങ്ങാടിയിൽ തോററതിന് അമ്മയോട്
കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.
ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻെറ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.