ഹജ്ജ്: അടുത്ത വർഷം കരിപ്പൂരിൽനിന്ന് പുറപ്പെടാൻ ശ്രമിക്കും -മന്ത്രി ജലീൽ
text_fieldsനെടുമ്പാശ്ശേരി: ഹജ്ജിന് അടുത്ത വർഷം കരിപ്പൂരിൽനിന്ന് വിമാനം പുറപ്പെടാനുള്ള സാഹചര്യത്തിന് സർക്കാർ ശ്രമിക്കുമെന്ന് മന്തി കെ.ടി. ജലീൽ. ഹജ്ജ് ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികൾക്ക് പ്രാമുഖ്യമുള്ള നമ്മുെട നാട്ടിൽ കുറ്റകൃത്യങ്ങൾ കുറയണം. സ്ത്രീകൾ സംരക്ഷിക്കപ്പെടുകയും ചൂഷണം ഇല്ലതാവുകയും വേണം. സമൂഹത്തിെൻറ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന ദുഷ്ടശക്തികൾക്കെതിരെ ജാഗ്രത പാലിക്കണം. മതപരിവർത്തനം സ്വർഗലബ്ധിയുടെ മാനദണ്ഡമായി പ്രവാചകന്മാർ പറഞ്ഞിട്ടില്ല. നാട്ടിൽ ഇഷ്ടമുള്ള മതത്തിൽ വിശ്വസിച്ച് ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട്. ബഹുസ്വരത തകർക്കാനുള്ള നീക്കം ദൈവ-മത നിന്ദയാണ്. മനസ്സിനെ ഒന്നിപ്പിക്കാനും എല്ലാവരെയും സഹകരിപ്പിച്ച് കൊണ്ടുപോകാനും കഴിയണം- മന്ത്രി പറഞ്ഞു.
മുസ്ലിംകൾക്ക് തീവ്രവാദിയും ഭീകരവാദിയും ആകാൻ കഴയില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഭീകരതയുടെയും തീവ്രതയുടെയും അപശബ്ദങ്ങൾക്ക് യഥാർഥ മുസ്ലിംകൾ ഉത്തരവാദിയല്ല. അവർ അങ്ങോട്ട് പോകില്ല- അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.