Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജലീൽ കള്ളം മാത്രം...

ജലീൽ കള്ളം മാത്രം പറയുന്ന മന്ത്രി -രമേശ്​​ ചെന്നിത്തല

text_fields
bookmark_border
Ramesh-Chennithala
cancel

തിരുവനന്തപുരം: കള്ളം മാത്രം പറയുന്ന മന്ത്രിയാണ്​ കെ.ടി. ജലീലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ് ​(ഇ.ഡി) ചോദ്യം ചെയ്​തിട്ടും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം അക്കാര്യം മറച്ചുവെക്കുകയാണുണ്ടായ​െതന്നും കള്ളം മാത്രം പറയുന്ന മന്ത്രിയെ എന്തിനാണ്​ മുഖ്യമന്ത്രി വഴിവിട്ട്​ സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ചരിത്രത്തിൽ ആദ്യമായാണ്​ ഒരു മന്ത്രിയെ ഇ.ഡി​ ചോദ്യം ചെയ്യുന്നത്​. അത്​​ സംസ്ഥാനത്തിന്​ നാണക്കേടാണ്​. അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സർക്കാറിന്​ എങ്ങനെ അധികാരത്തിൽ തുടരാൻ സാധിക്കും?

തീവെട്ടിക്കൊള്ള നടത്തുന്നവരുടെയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം കൊടുക്കുന്നവരുടെയും സർക്കാറായി ഇടതുമുന്നണി സർക്കാർ മാറിയിരിക്കുന്നു. സ്വർണക്കള്ളക്കടത്ത്​ കേസിൽ സഹായിച്ചതും പ്രതികളെ സംരക്ഷിച്ചതും​ മുഖ്യമന്ത്രിയുടെ ഓഫിസായിരുന്നെന്നും അദ്ദേഹം ആരോപിച്ചു​.

മയക്കുമരുന്ന്​ കേസും സ്വർണക്കള്ളക്കടത്ത്​ കേസും തമ്മിൽ ബന്ധമുണ്ട്​. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്​ ഇതേക്കുറിച്ച്​ വ്യക്തമായ ധാരണയു​െണന്ന്​ താൻ നേരത്തേ പറഞ്ഞതാണ്​. കോടിയേരിക്ക്​ ത​െൻറ മകൻ ചെയ്യുന്ന കുറ്റകൃത്യങ്ങ​െളാന്നും അറിയില്ലെന്ന്​ പറഞ്ഞാൽ ആര്​ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalaEnforcement Directoratekt jaleel
Next Story