കെ.ടി ജലീൽ സമുദായത്തിന് ബാധ്യത; രൂക്ഷ പ്രതികരണവുമായി ഫാത്തിമ തഹ്‌ലിയ
text_fieldsകോഴിക്കോട്: മുന്‍ മന്ത്രി കെ. ടി ജലീൽ എം.എൽ.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തഹ്‌ലിയയുടെ പ്രതികരണം. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട എം.എൽ.എയുെട അഭിപ്രായപ്രകടനങ്ങൾക്കെതിരെയാണ് തഹ്‌ലിയയുടെ പ്രതികരണം.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്‍റെയും സംഘപരിവാറുകാരന്‍റെയും അതെ തന്ത്രമാണ് കെ.ടി ജലീല്‍ പയറ്റുന്നതെന്ന് അവര്‍ പറഞ്ഞു. വിഭിന്നമായ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവിധ മുസ്‌ലിം സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടെയാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മുസ്‌ലിം സമുദായത്തെ സുന്നി- സുന്നിയിതര എന്ന രീതിയില്‍ ഭിന്നിപ്പിച്ച് പരസ്പരം തമ്മിലടിപ്പിക്കുന്ന കുതന്ത്രമാണ് കെ.ടി. ജലീല്‍ നടത്തിപ്പോരുന്നതെന്ന് അവര്‍ പറഞ്ഞു.
ലീഗ് വിരോധത്തിന് അപ്പുറത്തേക്ക് യാതൊരു രാഷ്ട്രീയവും പറയാനില്ലാത്ത കെ.ടി. ജലീല്‍ സമുദായത്തിന് ബാധ്യതയായി മാറുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമസ്തയിലെ തന്നെ ലീഗ് അനുകൂലികളായ രണ്ടാം നിര നേതാക്കള്‍ മുതിര്‍ന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനം എന്നതായിരുന്നു വിഷയത്തില്‍ കെ.ടി ജലീല്‍ പ്രതികരിച്ചിരുന്നത്.
അതേസമയം, വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വാശിയില്ലെന്നും വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമസ്ത നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ലീഗിന്‍റെ സമര പ്രഖ്യാപനങ്ങളെ പിന്തള്ളി സമസ്ത നേതാക്കൾ സമരത്തിൽനിന്ന് പിൻമാറിയതിനെ പരിഹസിച്ച് ജലീൽ പലതവണ രംഗത്തു വന്നിരുന്നു. സമസ്തയുടെ നിലപാട് ലീഗിന് ക്ഷീണം ചെയ്യും എന്ന വസ്തുത മുതലാക്കുന്ന തരത്തിലാണ് സി.പി.എം നേതാക്കളിൽനിന്നും പ്രത്യേകിച്ചും കെ.ടി ജലീലിൽനിന്നും പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് ജലീലിന്‍റെ നിലപാടില്ലായ്മയാണിതെന്ന് ചൂണ്ടിക്കാട്ടി തഹ്‌ലിയയുടെ അഭിപ്രായ പ്രകടനം.
തഹ്‌ലിയയുടെ പോസ്റ്റിന്‍റെ പൂർണ രൂപം:
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെയും സംഘപരിവാർകാരന്റെയും അതെ തന്ത്രമാണ് കെ.ടി ജലീൽ പയറ്റുന്നത്. വിഭിന്നമായ ആദർശങ്ങൾ ഉൾക്കൊള്ളുന്ന വിവിധ മുസ്ലീം സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് മുസ്ലിം ലീഗ് പ്രവർത്തിക്കുന്നതെങ്കിൽ മുസ്ലിം സമുദായത്തെ സുന്നി - സുന്നിയിതര എന്ന രീതിയിൽ ഭിന്നിപ്പിച്ച് പരസ്പരം തമ്മിലടിപ്പിക്കുന്ന കുതന്ത്രമാണ് കെ.ടി ജലീൽ നടത്തിപ്പോരുന്നത്. ലീഗ് വിരോധത്തിന് അപ്പുറത്തേക്ക് യാതൊരു രാഷ്ട്രീയവും പറയാനില്ലാത്ത കെ ടി ജലീൽ സമുദായത്തിന് ബാധ്യതയായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.