കവളപ്പാറയിലെ കുടുംബങ്ങളെ ഒരുമിച്ച് പുനരധിവസിപ്പിക്കും -മന്ത്രി കെ.ടി ജലീൽ
text_fieldsമലപ്പുറം: കവളപ്പാറയിൽ ഉരുൾപൊട്ടലിൽ വീടും വസ്തുവകകളും നഷ്ടമായ കുടുംബങ്ങളെ സംഘടിതമായി പുനരധിവസിപ്പിക്കേണ്ടത ുണ്ടെന്ന് മന്ത്രി കെ.ടി ജലീൽ. പുനരധിവസിപ്പിക്കുന്ന കുടുംബങ്ങളെ മറ്റൊരു സ്ഥലത്ത് ഒരുമിച്ച് താമസിപ്പിക്കാനുള് ള സൗകര്യം ഒരുക്കണം. അതുവരെ അവർക്കുള്ള താമസ സൗകര്യം ജില്ല ഭരണകൂടം സജ്ജമാക്കണം. എല്ലാ രാഷ്ട്രീയപാർട്ടികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കവളപ്പാറയിലെ ശേഷിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് സ്ഥലം കണ്ടെത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കവളപ്പാറയിൽ തിരച്ചിൽ തുടരുകയാണ്. കാണാതായവരെ മുഴുവൻ കണ്ടെത്തുന്നത് വരെ തിരച്ചിൽ നടത്തണമെന്നാണ് സർക്കാറിന്‍റെ തീരുമാനം. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കും. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സൗകര്യമൊരുക്കിയ മസ്ജിദുൽ മുജാഹിദീൻ കമ്മിറ്റി ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നു.
പല എം.എൽ.എമാരും പറഞ്ഞത് പുഴയോരങ്ങളും തോടുകളുടെ വശങ്ങളും കെട്ടണമെന്നാണ്. പുഴയോരങ്ങൾ കെട്ടാൻ കല്ല് മലയോരത്തുനിന്ന് കിട്ടണം. മലകൾ ഇല്ലാതാക്കിയെങ്കിലേ പുഴയോരങ്ങൾ കല്ലു കൊണ്ട് കെട്ടാനാകൂ. കല്ലു കൊണ്ടല്ലാതെ പ്രകൃതിയാൽ തന്നെ പുഴയോരങ്ങൾ എങ്ങിനെ സംരക്ഷിക്കാൻ കഴിയുമെന്ന് പഠിക്കേണ്ടതുണ്ട്.
കഴിഞ്ഞ പ്രളയ കാലത്ത് ഉണ്ടായ നാശനഷ്ടങ്ങൾ 75 ശതമാനവും നികത്തി കഴിഞ്ഞു. സമയബന്ധിതമായി സഹായം ലഭ്യമാക്കാൻ ശ്രമിക്കും. ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നൽകുന്നത് കൊണ്ട് പലരും ഇത് പുറത്ത് പറയുന്നില്ല. അനുകൂല്യങ്ങൾ സ്വീകരിച്ചവരുടെ ലിസ്റ്റ് ഓരോ പഞ്ചായത്തിലും പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.