മന്ത്രി ജലീലിനെതിരെ സമസ്ത; വഖഫ് അദാലത്തില്‍ പെങ്കടുക്കില്ല
text_fieldsകോഴിക്കോട്: മന്ത്രി കെ.ടി. ജലീലിനെതിരെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം രംഗത്ത്. കാന്തപുരം വിഭാഗത്തിലെ രണ്ടു പ്രതിനിധികളെ മാത്രം വഖഫ് ൈട്രബൂണലായി നിയമിക്കുകയും മഹല്ലുകളിലെ തര്‍ക്കങ്ങളിലും കേസുകളിലും സമസ്തക്കെതിരായ ജലീലിെൻറ നിലപാട് നീതീകരിക്കാനാവാത്തതാണെന്ന് യോഗം വിലയിരുത്തി.
മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന വഖഫ് അദാലത്തില്‍നിന്ന് പിന്മാറാനും തീരുമാനിച്ചു. വഖഫ് ബോര്‍ഡ് അദാലത്തില്‍ സഹകരിക്കാന്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ തയാറാകുകയും മന്ത്രി വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, അദാലത്ത് നടപടികളുമായി മുന്നോട്ടുപോകുന്നതിനിടയില്‍ മന്ത്രി ജലീലിെൻറ ഭാഗത്തുനിന്നുണ്ടായ നിലപാടുകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് യോഗം വിലയിരുത്തി. വഖഫ് ൈട്രബൂണല് നിയമനം പുനഃപരിശോധിക്കാമെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രസിഡൻറ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര് അധ്യക്ഷത വഹിച്ചു. സി.കെ.എം സാദിഖ് മുസ്ലിയാര്, എം.എം. മുഹ്യിദ്ദീന് മൗലവി, കെ.ടി. ഹംസ മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം. അബ്ദുൽ ഖാദിര്‍, ടി.കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, എം.സി. മായിന്‍ ഹാജി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന് ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതവും മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.