ഗാന്ധിയും എ.കെ.ജി യും സ്വർഗ്ഗത്തിൽ ഉണ്ടാകുമെന്ന് കരുതാനാണ് ഇഷ്ടം- ജലീൽ
text_fieldsകോഴിക്കോട്: മഹാത്മാഗാന്ധിയും മൗലാനാ മുഹമ്മദലിയും മദർ തരേസയും എ.കെ.ജി യും സ്വർഗ്ഗത്തിൽ ഉണ്ടാകുമെന്ന് കരുതാനാ ണ് തനിക്കിഷ്ടമെന്ന് മന്ത്രി കെ.ടി ജലീൽ. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്വർഗ്ഗം ഏതെങ് കിലും വിഭാഗക്കാർക്കോ ദേശക്കാർക്കോ നെറ്റിയിൽ സ്റ്റിക്കറൊട്ടിച്ചവർക്കോ മാത്രം അവകാശപ്പെട്ടതാണോ? ഞാൻ മനസ്സിലാ ക്കിയ ഖുർആനും പ്രവാചക ചര്യയും പ്രകാരം ജീവിതത്തിൽ തിൻമയെക്കാൾ നന്മ ഒരംശം അധികരിപ്പിച്ച സർവ്വ മനുഷ്യർക്കും അവക ാശപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
നിരാലംബർക്കും അനാഥർക്കും നിരാശ്രയർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവർക്കും ആരാധനകളുടെ അന്തസ്സത്ത ഉൾക്കൊണ്ട് അത് അനുഷ്ഠിക്കുന്നവർക്കും സൽപ്രവൃത്തികൾ കൊണ്ട് ജീവിതം അലങ്കരിക്കുന്നവർക്കും പടച്ച തമ്പുരാൻ പരലോകത്ത് കരുതി വെച്ചിട്ടുള്ള സംവിധാനമാണത്. ആരാണ് സ്വർഗ്ഗത്തിലെന്നോ ആരാണ് നരകത്തിലെന്നോ നിശ്ചയിക്കാനുള്ള അധികാരം വിശുദ്ധ ഖുർആൻ ഒരു പടപ്പിനും അനുവദിച്ചു നൽകിയിട്ടില്ല. എന്നിരിക്കെ "സിറാത്ത്" പാലം (നരകത്തിന് മുകളിലൂടെ കെട്ടിയ സ്വർഗ്ഗത്തിലേക്കുള്ള പാലം) കടക്കാത്തവരുടെ പട്ടിക തയ്യാറാക്കാൻ ലീഗ് നേതൃത്വത്തെ ആരാണ് ചുമതലപ്പെടുത്തിയത്? - ജലീൽ ചോദിച്ചു.
ഇസ്ലാമിനെ കേൾക്കാതെയും മനസ്സിലാക്കാതെയും ജീവിച്ച്, കാലയവനികക്കുള്ളിൽ മറഞ്ഞവരും ഇന്ന് ജീവിച്ചിരിക്കുന്നവരും ഇനി ജീവിക്കാനുള്ളവരുമായ, സൽപ്രവൃത്തികൾ ചെയ്യുന്ന മനുഷ്യരൊക്കെയും, അവർ ഒരു പ്രത്യേക ബ്രാൻഡുകാരല്ലാ എന്ന ഒരേ ഒരു കാരണത്താൽ നരകത്തിലായിരിക്കും പ്രവേശിപ്പിക്കപ്പെടുക എന്നു കരുതാൻ ക്രൂരൻമാരിൽ ക്രൂരർക്കു മാത്രമേ കഴിയൂ. ഒരുറുമ്പിനെപ്പോലും നോവിക്കാതെ, നല്ലതുമാത്രം ചെയ്ത് ജീവിതം സുരഭിലമാക്കിയ മനുഷ്യന്, മരണാനന്തര ജീവിതത്തിൽ ലഭിക്കുമെന്ന് വിശ്വാസികൾ കരുതുന്ന സ്വർഗ്ഗത്തെ ആരും ഇലക്ട്രിക് മതിലു കെട്ടി "ഞമ്മൻെറ" ആളുകൾക്കു മാത്രമായി കുടുസ്സാക്കി പരിമിതപ്പെടുത്താതെ നോക്കിയാൽ അതാകും ഇസ്ലാമിന്റെ സാർവ്വലൗകികതയുടെ ഏറ്റവും മഹത്തരമായ അടയാളം.
ലോകത്തോളം വിശാലമായ ഇസ്ലാമിക ദർശനത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങൾക്കായി അതിസങ്കുചിതമാക്കി അപഹസിക്കുന്നതിനെക്കാൾ വലിയ പാപം മറ്റെന്തുണ്ട്? "സിറാത്ത്" പാലം കടക്കാത്തവരെ പാലം കടക്കുന്നവരാക്കി എന്നും പറഞ്ഞ് എന്നെ ഇസ്ലാമിൽ നിന്ന് പടിയടച്ച് പിണ്ഡം വെക്കാൻ വിശ്വാസ ഭ്രാന്ത് തലക്ക് പിടിച്ച് മത്തായവർ കച്ചകെട്ടി ഇറങ്ങേണ്ട. ആരുടെയെങ്കിലും ഊരമ്മേൽ കെട്ടിയ കൂരയാണ് ഇസ്ലാംമത വിശ്വാസമെന്നും ഏതെങ്കിലും സംഘടനാ നേതാക്കളുടെ കോന്തലയിലാണ് സ്വർഗ്ഗത്തിന്റെ താക്കോൽകൂട്ടം കെട്ടിത്തൂക്കി ഇട്ടിരിക്കുന്നതെന്നും കരുതുന്ന ആളല്ല ഞാൻ. അതു കൊണ്ട് തന്നെ എനിക്കതിലൊന്നും ഒട്ടും ഭയപ്പാടുമുണ്ടാകില്ല. അങ്ങിനെയൊക്കെ ആശങ്കപ്പെടുന്നവരോട് മതി നിങ്ങളുടെ വിരട്ടലും കണ്ണുരുട്ടലുമെന്നും ജലീൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.