ഉന്നത വിദ്യാഭ്യാസ വിവാദം: ജലീലിനെ തിരുത്താൻ സി.പി.എം
text_fieldsതിരുവനന്തപുരം: നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ജലീലിനെ തിരുത്താനുള്ള നടപടികളിലേക്ക് സി.പി.എം കടക്കുമെന്ന് സൂചന. നിയമസഭ സമ്മേളനത്തി ന് മുന്നോടിയായി മന്ത്രിയെ നിയന്ത്രിക്കാനും വിവാദങ്ങളുടെ മൂർച്ച കുറക്കാനുമുള്ള ന ടപടി രാഷ്ട്രീയ തലത്തിൽ സി.പി.എം ആരംഭിച്ചു. ഇതിെൻറ ഭാഗമായി മന്ത്രി ജലീൽ മുഖ്യമന്ത്രിയുമായും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും ചൊവ്വാഴ്ച അടിയന്തര കൂടിക്കാഴ്ച നടത്തി.
വിവാദത്തിന് ആധാരമായ സംഭവങ്ങളും നിലപാടും കൂടിക്കാഴ്ചകളിൽ മന്ത്രി വിശദീകരിച്ചു. നിയമസഭ തുടങ്ങാനിരിക്കെ കൂടുതൽ വിവാദങ്ങൾ വേണ്ടെന്ന നിലപാടിലാണ് സി.പി.എം. ഇതിെൻറ ഭാഗമായുള്ള ‘തണുപ്പിക്കൽ’ നടപടികളിലേക്ക് ഉടൻ തന്നെ സർക്കാർ കടക്കും.
മാർക്ക്ദാന വിവാദത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന നിലപാടാണ് സി.പി.എമ്മിന്. എന്നാൽ, സി.പി.െഎ ഉൾപ്പെടെ കക്ഷികൾക്ക് മന്ത്രിയുടെ ഒാഫീസിെൻറ നടപടികളിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. മന്ത്രിയുടെ ഒാഫിസിലെ ചിലർ സർവകലാശാല വിഷയങ്ങളിൽ അനാവശ്യമായി ഇടപെടുന്നതാണ് വിവാദങ്ങൾക്ക് കാരണമെന്ന നിലപാടിലാണ് സി.പി.െഎ. വിവാദങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തക്ക പ്രകോപനം ആണ് മന്ത്രി ഉണ്ടാക്കുന്നതെന്ന ആക്ഷേപം സി.പി.എമ്മിലുമുണ്ട്. അടുത്ത ഉഭയകക്ഷി യോഗത്തിൽ സി.പി.െഎ നിലപാട് സി.പി.എമ്മിനെ അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.