തീരുമാനം അക്കാദമിക് കൗൺസിലിന്റേത് -മന്ത്രി ജലീൽ
text_fieldsതിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ എക്സാമിനേഷൻ മാനേജ്മെൻറ് കമ്മിറ്റി (ഇ.എ ം.സി) രൂപവത്കരിക്കാൻ തീരുമാനിച്ചത് വൈസ് ചാൻസലറായിരുന്ന ഡോ. കുഞ്ചെറിയ പി.ഐസക് അ ധ്യക്ഷനായ അക്കാദമിക് കൗൺസിൽ യോഗമായിരുന്നെന്ന് മന്ത്രി കെ.ടി. ജലീൽ. പ്രതിപക്ഷ നേതാ വ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്ത മാക്കിയത്. 2017 ജൂൺ 24ന് ചേർന്ന അക്കാദമിക് കൗൺസിൽ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പ്രോ വൈസ് ചാൻസലർ ചെയർമാനായും പരീക്ഷാ കൺട്രോളർ കൺവീനറായും അക്കാദമിക്, റിസർച് ഡീനുമാർ, രജിസ്ട്രാർ എന്നിവർ അംഗങ്ങളുമായ അഞ്ചംഗ സമിതിയാണ് രൂപവത്കരിച്ചത്. പി.വി.സിയായിരുന്ന ഡോ.എം. അബ്ദുറഹിമാെൻറ അധ്യക്ഷതയിൽ 2017 ഒക്ടോബർ മൂന്നിന് സമിതി യോഗം ചേർന്നിട്ടുമുണ്ട്.
ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രത്യേകമായി രൂപവത്കരിച്ചതിനെതുടർന്നാണ് പരീക്ഷാ നടത്തിപ്പിലെയും ഫലപ്രഖ്യാപനത്തിലെയും കാലതാമസം സംബന്ധിച്ച് വിദ്യാർഥികളും രക്ഷാകർത്താക്കളും വിദ്യാഭ്യാസ വിദഗ്ധരും പരാതികളുന്നയിച്ചത്. ഇതിനെതുടർന്ന് എക്സാമിനേഷൻ മാനേജ്മെൻറ് കമ്മിറ്റി ഫലപ്രദമായി പ്രവർത്തിക്കാൻ വൈസ് ചാൻസലറുടെ ചുമതല വഹിച്ചിരുന്ന ഉഷാ ടൈറ്റസിന് നിർദേശം നൽകിയിരുന്നു. മൂല്യനിർണയം നടത്തുന്ന അധ്യാപകരുടെ പ്രതിഫല കുടിശ്ശിക സംബന്ധിച്ച പരാതികൾ പരിശോധിക്കാനാണ് ഫിനാൻസ് ഓഫിസറെക്കൂടി ഉൾപ്പെടുത്തി ഇ.എം.സി വിപുലീകരിക്കാൻ നിർദേശിച്ചത്.
സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ട് നിലവിൽ വന്നിട്ടില്ലാത്തതിനാൽ മറ്റ് സർവകലാശാലകളിലേതുപോലെ പരീക്ഷാ സബ് കമ്മിറ്റി രൂപവത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് പരീക്ഷകൾ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും നടത്താൻ അക്കാദമിക് കൗൺസലിൽ ഇ.എം.സി രൂപവത്കരിച്ചത്. സർവകലാശാലയുടെ സ്വയംഭരണ അധികാരത്തിൽ കൈകടത്താനോ പരീക്ഷാ കൺട്രോളറുടെ അധികാരം കവരാനോ ഉള്ള ശ്രമം ഈ നിർദേശത്തിന് പിന്നിലില്ലെന്നും മന്ത്രി അറിയിച്ചു.
വിവരങ്ങൾ ചോർന്നതിൽ അന്വേഷണം
കോട്ടയം: മാർക്ക് ദാന വിവാദത്തിൽ പ്രതിരോധത്തിലായ എം.ജി സർവകലാശാല ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നത് അന്വേഷിക്കുന്നു. ഭരണവിഭാഗം ജോയൻറ് രജിസ്ട്രാർ (ഒന്ന്) കെ. കോമളവല്ലിക്കാണ് അന്വേഷണച്ചുമതല. മാർക്ക് ദാനം പുറത്തുവന്നത് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെയടക്കം കുരുക്കിലാക്കിയ സാഹചര്യത്തിലാണ് വിവരങ്ങൾ പുറത്തുകൊണ്ടുവന്നവർക്കെതിരെയുള്ള നീക്കം. നേരേത്ത രജിസ്ട്രാറിെൻറ ചുമതല വഹിക്കുന്ന ഡോ. കെ. സാബുക്കുട്ടനെ അദാലത്തിലെ രേഖകൾ അടക്കം പുറത്തുപോയത് അന്വേഷിക്കാൻ ചുമതലപ്പെടുത്തി വൈസ് ചാൻസലർ ഉത്തരവിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.