പ്രതിപക്ഷനേതാവ് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി ജലീൽ
text_fieldsകാസർകോട്: ഒരു കുട്ടിക്ക് മാർക്ക് ദാനം നടത്തിയെന്നു പറഞ്ഞ് പ്രതിപക്ഷനേതാവ് തെ റ്റിദ്ധാരണ പരത്തുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. രമേശ് ചെന്നിത്ത ല ഉന്നയിച്ച ആരോപണങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദ േഹം.
എം.ജി സർവകലാശാലയിൽ 150ലേെറ കുട്ടികൾക്കാണ് അഞ്ച് മാർക്ക് മോഡറേഷൻ നൽകി യത്. കാലിക്കറ്റ് സർവകലാശാല 20 മാർക്ക് നൽകിയിട്ടുണ്ട്. അദാലത്തിലല്ല മോഡേറഷൻ നൽകുന്നത്. തീരുമാനമെടുക്കുന്നത് സിൻഡിക്കേറ്റാണ്. തെൻറ പ്രൈവറ്റ് സെക്രട്ടറി അദാലത്ത് ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു എന്നത് സത്യമാണ്. അത് താൻ അന്നേ സമ്മതിച്ചു. ഇതുസംബന്ധിച്ച് പുറത്തുവിട്ട ചിത്രം സർവകലാശാല വെബ്ൈസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തനിക്കും തെൻറ സ്റ്റാഫിനും സർവകലാശാല പരിസരത്തുകൂടി പോകാൻ പാടില്ല എന്നാണോ പറയുന്നതെന്ന് ജലീൽ ചോദിച്ചു.
ഒരു കുട്ടിക്ക് മാർക്ക് ദാനംചെയ്തുവെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയാണ് പ്രതിപക്ഷനേതാവ്. മോഡറേഷനാണ് നൽകുന്നത്. അത് വ്യവസ്ഥയാണ്. അത് റദ്ദാക്കണമെന്ന അഭിപ്രായമുണ്ടെങ്കിൽ പറയണം.
അല്ലാതെ നുണ പ്രചരിപ്പിച്ച് സത്യമാക്കാൻ ശ്രമിക്കരുത്. ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ ഇൗ നുണപ്രചാരണം മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സിവിൽ സർവിസ് ഫലവും പരിശോധിക്കണം’
കാസർകോട്: എല്ലാം അന്വേഷിക്കണമെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് 2017ൽ യു.പി.എസ്.സി നടത്തിയ സിവിൽ സർവിസ് പരീക്ഷ ഫലവും അന്വേഷിക്കാൻ ആവശ്യപ്പെടണമെന്ന് മന്ത്രി കെ.ടി. ജലീൽ. ഒന്നാംറാങ്ക് നേടിയ കുട്ടിക്ക് എഴുത്തുപരീക്ഷയിൽ 950 മാർക്ക് ലഭിച്ചിരുന്നു. എന്നാൽ, കേരളത്തിലെ പ്രമുഖ രാഷ്ട്രീയനേതാവിെൻറ മകന് 828 മാർക്കാണ് ലഭിച്ചത്. അഭിമുഖത്തിൽ ഒന്നാം റാങ്കുകാരനെക്കാൾ 30 മാർക്കാണ് നേതാവിെൻറ മകന് ലഭിച്ചത്. ഡൽഹിയിൽ ലോബീയിങ് നടത്തി പരിചയമുള്ളതുകൊണ്ടായിരിക്കും ഇത്. ഇക്കാര്യവും അന്വേഷിക്കണമെന്ന് ജലീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.