കോൺസുലേറ്റ് വഴി മതഗ്രന്ഥം: കുരുക്കുമുറുക്കി കസ്റ്റംസ്
text_fieldsതിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് മതഗ്രന്ഥം പാർസലായി വന്ന സംഭവത്തിൽ മന്ത്രി കെ.ടി. ജലീൽ ഉൾെപ്പടെയുള്ളവർക്കെതിരെ കുരുക്കുമുറുക്കി അന്വേഷണ ഏജൻസികൾ. മതഗ്രന്ഥങ്ങളുടെ മറവിൽ മന്ത്രിയെ ഉൾപ്പെടെ കബളിപ്പിച്ച് സ്വപ്നയും കൂട്ടരും സ്വർണം കടത്തിയോ എന്ന് ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിനെ ചോദ്യം ചെയ്യാൻ സാധ്യതയേറി. കോൺസുലേറ്റിെൻറ പേരിൽ വന്ന പാർസലുകളുടെ വിശദാംശങ്ങൾ േതടി സംസ്ഥാന പ്രോട്ടോകോൾ ഓഫിസർക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു. രണ്ടു വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാർസലുകൾ വന്നെന്ന് അറിയിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. പ്രതികളുടെ േഫാൺവിളി വിശദാംശങ്ങൾ നൽകാത്തതിന് ബി.എസ്.എൻ.എല്ലിനും സമൻസ് അയച്ചു.
പ്രോട്ടോകോൾ ഓഫിസറിൽനിന്ന് എൻ.ഐ.എ സംഘവും പാർസലിെൻറ വിശദാംശങ്ങൾ തേടി. കസ്റ്റംസ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് എൻ.ഐ.എ നടപടി. ദുബൈ കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ സർക്കാർ സ്ഥാപനമായ സി-ആപ്റ്റിെൻറ വാഹനത്തിൽ വിതരണം ചെയ്തെന്ന് മന്ത്രി കെ.ടി. ജലീൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്യാറില്ലെന്നാണ് യു.എ.ഇ കോൺസുലേറ്റ് വൃത്തങ്ങൾ പറയുന്നത്.
നയതന്ത്ര ബാഗുകള്‍ക്ക് കസ്റ്റംസ് ക്ലിയൻസ് ലഭിക്കണമെങ്കിൽ പ്രോട്ടോകോള്‍ ഓഫിസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ബാഗിൽ എന്തെല്ലാമുണ്ടെന്ന് വ്യക്തമാക്കുന്ന കോണ്‍സുലേറ്റിെൻറ റിപ്പോർട്ടിൽ പ്രോട്ടോകോള്‍ ഓഫിസർ ഒപ്പിട്ടാലേ കസ്റ്റംസിന് ബാഗ് വിട്ടുനൽകാൻ കഴിയൂ. എന്നാൽ, നയതന്ത്ര പാർസൽ വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാനോ അതിന് സംസ്ഥാനത്തിന് നികുതി ഇളവ് സാക്ഷ്യപത്രം നൽകാനോ കഴിയില്ലെന്നാണ് ചട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.