മാർക്ക് ദാനം: മുഖ്യമന്ത്രി ഇടപെടണമെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: മാർക്ക് ദാനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾക്കും വിവാദങ്ങൾക്കും മുഖ്യമന്ത്രി ഇടപെട്ട് അന്ത്യം കുറിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി .കെ. കുഞ്ഞാലിക്കുട്ടി എം.പി. സർവകലാശാലകൾ, പി.എസ്.സി തുടങ്ങിയവയുടെ വിശ്വാസ്യത കളയുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
സിവിൽ സർവിസ് പരീക്ഷയെപ്പോലും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ഗൗരവമായി കാണണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്ന് അഭിപ്രായമുണ്ടോയെന്ന ചോദ്യത്തോട് ഏതെങ്കിലും വ്യക്തിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോവാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
മഞ്ചേശ്വരത്ത് യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. എറണാകുളത്ത് പോളിങ് ശതമാനം കുറഞ്ഞത് ഫലത്തെ ബാധിക്കില്ല. ലോക്സഭ തെരഞ്ഞെടുപ്പിലെ സാഹചര്യങ്ങളും ഭരണവിരുദ്ധ വികാരവും നിലനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.