Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right''സന്തോഷ് ട്രോഫി...

''സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ'' -സ്വപ്നയുടെ വെളിപ്പെടുത്തലിനെ പരിഹസിച്ച് കെ.ടി ജലീൽ

text_fields
bookmark_border
kt jaleel
cancel

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളെ പരിഹസിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. ''സന്തോഷ്ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ'' എന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.

കേസിൽ ജലീലിന്റെ പങ്കിനെ കുറിച്ചും സ്വപ്‌ന മൊഴി നൽകിയതായാണ് വിവരം. പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തുവന്നത്.

'പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ'; ഈ കഥകൾ കേരള ജനത പുച്ഛിച്ച് തള്ളിയതാണെന്ന് കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി സി.പി.എം. പുതിയ വെളിപ്പെടുത്തലുകൾ എന്ന പേരിൽ ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കഥകൾ കേരള ജനത പുച്ഛിച്ച് തള്ളിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതേ വാദങ്ങൾ ഉയർത്തിക്കൊണ്ടു വന്നതാണ്. രാഷ്ട്രീയ താൽപര്യത്തോടെ ചില മാധ്യമങ്ങളെ കൂടി ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ച് തുടർ നുണക്കഥകൾ ഇപ്പോൾ വീണ്ടും രംഗത്തിറക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്.

കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രചരിപ്പിച്ച നുണകൾ ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയിൽ അവതരിപ്പിക്കാനുള്ള ഈ ശ്രമം ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelSwapna Suresh
News Summary - KT Jaleel responds to Swapna Suresh's revelation
Next Story