ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച നടപടി ഭരണഘടന വിരുദ്ധമെന്ന് കെ.ടി ജലീൽ
text_fieldsകോഴിക്കോട്: ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മരവിപ്പിച്ച മുസ്ലീംലീഗ് നടപടി ഭരണഘടന വിരുദ്ധമെന്ന് കെ.ടി ജലീൽ. ഹരിത കമ്മിറ്റി പ്രവർത്തനം മരവിപ്പിച്ച നടപടി ദൗർഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹരിത കമ്മിറ്റി പ്രവർത്തനം മരവിപ്പിച്ച മുസ്ലീംലീഗ് എം.എസ്.എഫ് നേതാക്കളോട് വിശദികരണം തേടിയിരിക്കുകയാണ്. എം.എസ്.എഫ് നേതാക്കളോട് രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് പാർട്ടി നിർദേശം. പികെ നവാസ്, കബീർ കുത്തുപറമ്പ്, വി.എ വഹാബ് എന്നിവരോടാണ് വിശദികരണം തേടിയത്.
വനിതാ കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കാനുളള അന്ത്യശാസനവും ഹരിത നേതാക്കള്‍ അവഗണിച്ചതോടെയാണ് കടുത്ത നടപടിയെന്ന തീരുമാനത്തിലേക്ക് ലീഗ് നേതാക്കള്‍ എത്തിയത്. ഇന്ന് രാവിലെ 10 മണിക്കകം പരാതി പിൻവലിക്കണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്‍റെ ആവശ്യം. ഹരിത സംസ്ഥാന സമിതി പിരിച്ചുവിടണമെന്ന ധാരണയിലാണ് പാര്‍ട്ടി നേതൃത്വം ഉളളതെങ്കിലും നടപടിക്കെതിരെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് കമ്മിറ്റി മരവിപ്പിക്കാൻ തീരുമാനമായത്.
ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍, കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയവര്‍ ഹരിതക്കെതിരെ ഇപ്പോള്‍ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടത്. പരാതിക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ ലീഗിനെ എതിരാളികള്‍ സ്ത്രീവിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിക്കുമെന്നാണ് ഇവരുടെ നിലപാട്. അതേസമയം, ഹരിത നേതാക്കൾ പരാതി ഉന്നയിച്ച കെ നവാസ്, വി.എ വഹാബ് എന്നിവർക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.