കെ.എം ഷാജിക്ക് പടച്ചവൻ പൊറുത്ത് കൊടുക്കട്ടെ; ഖുർആൻ കോപ്പികൾ തിരിച്ച് നൽകുമെന്ന് കെ.ടി ജലീൽ
text_fieldsറംസാൻ ചാരിറ്റിയോടനുചന്ധിച്ച് വിതരണം ചെയ്യാൻ യു.എ.ഇ കോൺസുലേറ്റ് നൽകിയ ആയിരം കോപ്പി ഖുർആൻ തിരികെ നൽകുമെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീൽ. കോൺസുലേറ്റുമായി ചേർന്ന് സ്വർണം കടത്തിയെന്ന് ആരോപണമുണ്ടായിരുന്നതിനാൽ ഖുർആൻ വിതരണം ചെയ്യാനാകില്ലെന്നും ആയിരം കോപ്പിയും തിരിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഖുർആൻ തിരിച്ചു നൽകുമെന്ന് വിശദമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.ടി ജലീൽ അറിയിച്ചത്. നിയമ വിരുദ്ധമാണെന്ന് ചില പത്രങ്ങളും നേതാക്കളും ആരോപിച്ച ഖുർആൻ കോപ്പികളുടെ വിതരണം മസ്ജിദുകളിലോ മതസ്ഥാപനങ്ങളിലോ നടത്താൻ തനിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖുർആൻ വിതരണം ചെയ്താൽ ഏറ്റുവാങ്ങിയവർ വിവിധ ഏജൻസികളാൽ വിളിക്കപ്പെടാനും ചോദ്യം ചെയ്യപ്പെടാനുമുള്ള സാധ്യത വർത്തമാന സാഹചര്യത്തിൽ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എടപ്പാളിലെയും ആലത്തിയൂരിലെയും രണ്ട് സ്ഥാപനങ്ങളിൽ സൂക്ഷിച്ച ഖുർആൻ കോപ്പികൾ യു.എ.ഇ കോൺസുലേറ്റിന് മടക്കിക്കൊടുക്കണോ വിതരണം ചെയ്യണോ എന്നന്വേഷിച്ച് കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണർക്ക് രണ്ട് മെയിലുകൾ അയച്ചിരുന്നുവെന്നും എന്നാൽ, മറുപടി ലഭിച്ചില്ലെന്നും ജലീൽ എഴുതി.
ഖുർആൻ്റെ മറവിൽ താൻ സ്വർണ്ണം കടത്തി എന്ന് നിയമസഭയിൽ പ്രസംഗിച്ച ലീഗ് നേതാവ് കെ.എം ഷാജിക്ക് പടച്ചവൻ പൊറുത്ത് കൊടുക്കട്ടെയെന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.